നിങ്ങൾക്ക് രാത്രി ഉറക്കം കിട്ടുന്നില്ലേ? നന്നായി ഉറങ്ങാൻ എളുപ്പ വഴികൾ

0
21901
ഉറക്കമില്ലായ്‌മയുടെ കാരണങ്ങൾ

ഉറക്കം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചെടുത്തോളം വളരേ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ നമ്മളിൽ പലവർക്കും ഇതിൻറ്റെ പ്രാധാന്യം ഇതുവരെ മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. ഒരു മനുഷ്യൻ ദിവസം 8 മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങണം.

ഉറക്കമില്ലായ്മയുടെ കാരണങ്ങൾ

മുതിർന്നവരിൽ ഉറക്കശീലം, ജീവിതശൈലി, മെഡിക്കൽ അവസ്ഥകൾ എന്നിവ ഉൾപ്പെടെ ഉറക്കമില്ലായ്മയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചില കാരണങ്ങൾ നിസ്സാരവും സ്വയം പരിചരണത്തിലൂടെ നിങ്ങൾക്ക് മെച്ചപ്പെടുത്താം, എന്നാൽ മറ്റുള്ളവയ്ക്ക് നിങ്ങൾ വൈദ്യസഹായം തേടേണ്ടതുണ്ട്.

ഉറക്കമില്ലായ്മയുടെ കാരണങ്ങളിൽ വാർദ്ധക്യം, ഉറങ്ങുന്ന സമയം ആവുമ്പോൾ ടെലിവിഷൻ കാണൽ, വീഡിയോ ഗെയിമുകൾ കളിക്കുക, അമിതമായി കഫീൻ കഴിക്കുന്നത്, അസുഖകരമായ കിടപ്പുമുറി അല്ലെങ്കിൽ, അമിതമായ ആവേശം എന്നിവ ഉൾപ്പെടാം.

പകൽ അമിതമായി ഉറങ്ങുക, പതിവായി മൂത്രമൊഴിക്കുക, ശാരീരിക വേദന, ജെറ്റ് ലാഗ്, ചില കുറിപ്പടി മരുന്നുകൾ പോലുള്ള കാരണങ്ങൾ കൊണ്ടും ഉറക്കം കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.

നമ്മൾ മിക്യവരിലും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ ജോലി സ്ഥലത്തുള്ള പ്രശ്നങ്ങൾ എന്നിവയും ഉറക്കത്തെ ബാധിച്ചേക്കാം.

ശിശുക്കളിലും ഉറക്കമില്ലായ്മ ഉണ്ടാകാം. നവജാതശിശുക്കൾ രാത്രി മുഴുവൻ പലതവണ ഉണരുന്നത് സാധാരണമാണ്. എന്നിരുന്നാലും, മിക്ക ശിശുക്കൾക്കും 6 മാസം പ്രായമായ ശേഷം രാത്രി മുഴുവൻ ഉറങ്ങാൻ തുടങ്ങും.

പ്രായമായ ഒരു ശിശു ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ, അവർ പല്ല് വേദന, രോഗം, വിശപ്പ്, ദഹന പ്രശ്നങ്ങൾ എന്നിവയാൽ വിഷമിക്കുന്നു എന്ന് മനസിലാക്കുക.

ഉറക്കം ഒഴിച്ചാൽ ശരീരത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ

സ്ഥിരമായി ഉറക്കം ഒഴിച്ചാൽ അത് തലച്ചോറിനെ ബാധിക്കും. നമ്മുടെ ചിന്തകളും, പ്രവർത്തികളും എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. നമ്മൾ ദിവസവും ഒരുപാട് കാര്യങ്ങൾ കാണുകയും, കേൾക്കുകയും, ചിന്തിക്കുകയും, പടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

ശരീരത്തിന് ശരിയായ വിശ്രമം അഥവാ ഉറക്കം ലഭിക്കുന്ന സമയത്താണ് തലച്ചോർ നിങ്ങൾക്ക് ആവശ്യം ഉള്ളതും ഇല്ലാത്തതുമൊക്കെ തരം തിരിച്ച് വെക്കുന്നത്. 

കൂടാതെ നിങ്ങൾ ദിവസം മുഴുവൻ ചെയ്യുന്ന കാര്യത്തിൻറ്റെ ഫലമായി ഒരുപാട് വിഷ രാസ വസ്തുക്കൾ ഉണ്ടാകാറുണ്ട്. അതെല്ലാം വൃത്തിയാക്കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി അടുത്ത ദിവസത്തേക്ക് തയ്യാറെടുക്കാൻ തലച്ചോർ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ തലച്ചോറിന് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും നല്ലത് പോലെ ചെയ്യാൻ കഴിയില്ല.

സ്ഥിരമായി ഉറക്കമില്ലായ്‌മ മാനസിക കഴിവുകളെയും വൈകാരികാവസ്ഥയെയും നല്ല രീതിയിൽ ബാധിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ അക്രമാസക്തരാകാൻ സാധ്യതയുണ്ട്.

രാത്രി ഉറങ്ങാതിരിക്കുമ്പോൾ  പകല്‍ നേരങ്ങളില്‍ നിങ്ങൾ അലസരായിരിക്കും. ഇത് ശാരീരിക പ്രവര്‍ത്തികളില്‍ നിന്ന് നിങ്ങളെ തടയുന്നു. അതിനാൽ ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

നമ്മുടെ ശരീരത്തിൽ എന്തെങ്കിലും പ്രശ്നം വരുമ്പോൾ, അല്ലെങ്കിൽ വൈറസ്, ബാക്ടീരിയ തുടങ്ങിയവയ്‌ക്കെതിരെ പോരാടാനൊക്കെ പ്രതിരോധ ശക്തി വളരേ അത്യാവശ്യമാണ്. നമ്മൾ ഉറങ്ങുന്ന സമയത്താണ് ഇതിൻറ്റെ പ്രക്രിയകളൊക്കെ നടക്കുന്നത്.

ഉറങ്ങുമ്പോൾ സൈറ്റോകൈൻ പോലുള്ള പ്രതിരോധശേഷിക്ക് ആവിഷയമായുള്ള പ്രോട്ടീനുകളൊക്കെ കൂടുതലായും റിലീസ് ആകുന്നത്.

അതുകൊണ്ട് തന്നെ നമ്മളുടെ ശരീരത്തിന് ആവശ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കിൽ രോഗങ്ങളൊക്കെ പിടിപെടാൻ ഉള്ള സാധ്യത കൂടുതലായിരിക്കും. കൂടാതെ തുടർച്ചയായി രാത്രി ഉറങ്ങാതിരിക്കുന്നത് മരണം നേരത്തെ സംഭവിക്കാൻ കാരണമാകും എന്നും പല പഠനങ്ങൾ പറയുന്നുണ്ട്.

നിങ്ങളുടെ കുഞ്ഞ് രാത്രി എന്തുകൊണ്ട് ഉറങ്ങുന്നില്ല?

നന്നായി ഉറങ്ങാൻ എളുപ്പ വഴികൾ

  • ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുന്നേ ഇളം ചൂട് വെള്ളത്തിൽ കുളിക്കുക.
  • രാത്രി ഉറങ്ങുന്നതിനായി  നിശ്ചിതസമയം തിരഞ്ഞെടുക്കുക.
  • പകൽ സമയം ഉറങ്ങുന്നത് ഒഴിവാക്കുക
  • ഉറങ്ങാൻ പോകുന്ന സമയത്ത് നിങ്ങളുടെ മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവയൊക്കെ മാറ്റി വെക്കുക.
  • കഫീൻ അടങ്ങിയിട്ടുള്ളതൊന്നും കഴിക്കാതിരിക്കുക
  • എല്ലാ ദിവസവും 15 – 30 മിനിറ്റ് വരെയെങ്കിലും വ്യായാമം ചെയ്യുക. ഇത് നിങ്ങൾക്ക് രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

മതിയായ ഉറക്കം ലഭിക്കുന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. ഉറക്കമില്ലായിമ തുടർച്ചയായി അനുഭവപ്പെട്ടാൽ ഒരു വിദഗ്‌ധ ഡോക്ടറിനോട് സംസാരിക്കുക. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്

App download-QuikDr

LEAVE A REPLY

Please enter your comment!
Please enter your name here