കൊറോണ വൈറസ് പോലുള്ള അസുഖങ്ങൾക്കെതിരെ പോരാടാൻ പ്രതിരോധ ശക്തിയാണ് ഏറ്റവും മികച്ച മാർഗ്ഗം. ഇത് കൂടാതെ ബാക്ടീരിയ, വൈറസ്, വിഷവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളിൽ നിന്ന് നമ്മുടെ രോഗപ്രതിരോധ ശേഷി നമ്മെ സംരക്ഷിക്കുന്നു. രോഗ പ്രതിരോധ സംവിധാനം നല്ല രീതിയിൽ പ്രവർത്തിക്കാതിരിക്കുമ്പോളാണ് അസുഖങ്ങൾ നിങ്ങളെ പിടികൂടുന്നത്. ആരോഗ്യപരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെയും നിങ്ങൾക്ക് പ്രതിരോധ ശക്തി വർധിപ്പിക്കാൻ സാധിക്കും.
പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ
1. ചീര
ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന മലക്കറികളിലൊന്നാണ് ചീര. ഇവയിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ധാരാളം ആൻറ്റി ഒക്സിഡന്‍ററ്റുകളും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവയുടെ ഒരു മികച്ച ഉറവിടം കൂടിയാണ് ചീര. സ്മൂത്തി, സാലഡ്, കറി എന്നിവയുടെ കൂടെയെല്ലാം നിങ്ങൾക്ക് ചീര ഉൾപ്പെടുത്താവുന്നതാണ്.
2. നെല്ലിക്ക
രോഗ പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊന്നാണ് നെല്ലിക്ക. ഇവ അസുഖങ്ങൾക്കെതിരെ പോരാടുന്ന വെളുത്ത രക്ത ഉൽപാതത്തിനു സഹായിക്കുന്ന വിറ്റാമിൻ സി-യുടെ മികച്ച ഉറവിടമാണ്. കൂടാതെ നെല്ലിക്കയിൽ ധാരാളം കാൽസ്യം, അയൺ തുടങ്ങിയ ദാതുക്കൾ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി കൂട്ടുക മാത്രമല്ല ഇവ ദഹന പ്രവർത്തത്തിനും, അമിത വണ്ണം കുറയ്ക്കാനും, സൗന്ദര്യം വർദ്ധിപ്പിക്കാനുമൊക്കെ സഹായിക്കുന്നു.
3. മഞ്ഞൾ
പുരാതന കാലം മുതൽ ഭക്ഷണങ്ങളിൽ ഉപയോഗിച്ച് വരുന്ന ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ. ഇവയ്ക്ക് ധാരാളം ആൻറ്റിഓക്സിഡൻറ്റ്, ആൻറ്റിഇൻഫ്ലമേറ്ററി, ആൻറ്റിബാക്റ്റീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ ഇവ രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കുന്നു. നിങ്ങൾക്ക് തിളച്ച വെള്ളത്തിൽ ഒരു നുള്ള് മഞ്ഞളും ഇഞ്ചിയും ചേർത്ത് ഔഷധ ചായയുടെ രൂപത്തിൽ കുടിക്കാവുന്നതാണ്. കൂടാതെ മഞ്ഞൾ പൊടി ഒരു ടി സ്പൂൺ തേൻ ചേർത്ത് കഴിക്കാവുന്നതുമാണ്.
4. ബ്രോക്കോളി
ബ്രോക്കോളിയിൽ അടങ്ങിയിട്ടുള്ള ഗ്ലുകോബ്രസിസിൻ, കരോട്ടിനോയിഡ്, ഫ്ലാവനോയിഡുകൾ തുടങ്ങിയവയെല്ലാം ശരീരത്തിന് രോഗ പ്രതിരോധ ശേഷി നൽകാൻ സഹായിക്കും. കൂടാതെ ഇവയിൽ വിറ്റാമിനൻ സി, വിറ്റമിൻ എ, വിറ്റമിൻ കെ, കൂടാതെ ധാരാളം ആൻറ്റി ഓക്സിടെൻറ്റുകളും അടങ്ങിയിട്ടുണ്ട്.
5. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ബീറ്റ കരോട്ടിൻ, വിറ്റാമിൻ എ, തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ അസുഖങ്ങൾക്കെതിരെ പോരാടി ശരീരം ആരോഗ്യപരമാക്കാൻ സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗങ്ങൾക്കും, കണ്ണിൻറ്റെ ആരോഗ്യത്തിനും, പല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ മികച്ചതാണ് മധുരക്കിഴങ്ങ്.
ഇതിനോടൊപ്പം തന്നെ പ്രതിരോധ ശേഷി കൂട്ടാൻ ഔഷധ ചായകൾ കുടിക്കുക.
നിങ്ങൾക്ക് പ്രമേഹം, ബ്ലഡ് പ്രഷർ പോലെയുള്ള മറ്റെന്ത് ആരോഗ്യപ്രശ്നം ഉണ്ടെങ്കിലും മുകളിൽ പറഞ്ഞിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറിൻറ്റെ അനുവാദം ചോദിക്കണം. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
പ്രതിരോധ ശക്തി കൂട്ടാൻ ജീവിത ശൈലിയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ
- പതിവായി വ്യായാമം ചെയ്യുക
- ആരോഗ്യപരമായ ശരീര ഭാരം നിലനിർത്തുക
- ശരീരത്തിൽ ജലാംശം നിലനിർത്തുക
- പുകവലി ഉപേക്ഷിക്കുക
- ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ചേർക്കുക
- രാത്രി നന്നായിട്ട് ഉറങ്ങുക
- സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടുക
കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് പരിഭ്രാന്തരാകാതെ മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്‌ത് രോഗ പ്രതിരോധ ശക്തി കൂട്ടുക.