കുട്ടികളിൽ പനി വരുന്നത് സാധാരണമാണ്. എന്നാൽ വിവരമുള്ള തീരുമാനം എടുക്കാൻ, കുട്ടികൾക്ക് പനി ഉള്ളത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. അണുബാധയെ ചെറുക്കാൻ മനുഷ്യ ശരീരം ഉപയോഗിക്കുന്ന ഒരു സ്വയം പ്രതിരോധ സംവിധാനമാണ് പനി.
ഉയർന്ന താപനിലയിൽ, ശരീരം വെളുത്ത രക്താണുക്കളെ ഉത്പാദിപ്പിക്കുകയും അത് അണുബാധയെ പ്രതിരോധിക്കുകയും വൈറസ് അല്ലെങ്കിൽ ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യുന്നു.
രസകരമെന്നു പറയട്ടെ, പനി കുറയ്ക്കുന്നത് യഥാർത്ഥത്തിൽ അണുബാധയ്‌ക്കെതിരെ പോരാടുന്നതിനുള്ള ശരീരത്തിൻറ്റെ സ്വാഭാവിക സംവിധാനത്തെ തടസ്സപ്പെടുത്താം.
ഒരു കുട്ടിക്ക് പനി വരുമ്പോൾ മാതാപിതാക്കൾ അവരെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാൻ തയ്യാറാകും. പക്ഷേ, മനസ്സിലാക്കണം ചെറിയ രീതിയിൽ ഉള്ള പനിയാണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചികിത്സിക്കാവുന്നതാണ്.
താപ നില നല്ല രീതിയിൽ കൂടുന്നുണ്ടെങ്കിൽ ഡോക്ടറിനെ തന്നെ കാണേണ്ടതുണ്ട്. നിങ്ങൾക്ക് കുട്ടികളെക്കൊണ്ട് ആശുപത്രിയിൽ പോകാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ ഓൺലൈനിൽ കൂടി ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
കുട്ടികളിൽ പനി ഉണ്ടാകാൻ കാരണമെന്ത്?
- സ്കാർലറ്റ് പനി, അല്ലെങ്കിൽ അപൂർവ്വമായി, റുമാറ്റിക് പനി പോലുള്ള ബാക്ടീരിയ അണുബാധകൾ
- ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ
- മരുന്നുകൾ
- നിയമവിരുദ്ധ മരുന്നുകൾ
- ചൂട് എക്സ്പോഷറുമായി ബന്ധപ്പെട്ട രോഗങ്ങൾ
- അലർജികൾ
- ജുവനൈൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള കോശജ്വലന രോഗങ്ങൾ
കുട്ടികളിൽ പനി ചികിത്സിക്കുന്നതിനുള്ള 5 വീട്ടുവൈദ്യങ്ങൾ
വെളുത്തുള്ളി
വെളുത്തുള്ളിയിൽ ധാരാളം ആന്റ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പനിയുള്ള സമയത്ത് വെളുത്തുള്ളി ചതച്ച് അല്‍പ്പം വെളിച്ചെണ്ണയില്‍ കലക്കിയിട്ട് കാലിനടിയില്‍ നന്നായി പുരട്ടുക. ശേഷം അൽപ്പനേരം കാലിനടിയില്‍ മസ്സാജ് ചെയ്യുക. ഇത് പനി കുറയാന്‍ സഹായിക്കും.
ഇഞ്ചി
ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള സ്വാഭാവിക ആന്റ്റി-വൈറൽ, ആന്റ്റി-ബാക്ടീരിയൽ ഘടകങ്ങൾ കുട്ടികളുടെ ശരീരത്തിലെ അണുബാധയെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. 1 കപ്പ് തിളച്ച വെള്ളത്തിൽ 1.5 ടീസ്പൂൺ അരച്ച ഇഞ്ചി ചേർത്ത് ഒരു ഔഷധ ചായയുടെ രൂപത്തിൽ കുടിക്കാവുന്നതാണ്. ഇതിൻറ്റെ കൂടെ കുറച്ച് തേൻ ചേർത്ത് ഒരു ദിവസം മൂന്നോ നാലോ തവണയെങ്കിലും കുടിച്ചാൽ നന്നായിരിക്കും.
അല്ലെങ്കിൽ 1.5 ടീസ്പൂൺ ഇഞ്ചി ജ്യൂസ്, 1 ടീസ്പൂൺ നാരങ്ങ നീര്, 1 ടേബിൾ സ്പൂൺ തേൻ കൂടിചേർത്ത് ഒരുമിച്ച് കുടിക്കാവുന്നതാണ്. കുട്ടികളിലെ പ്രതിരോധശക്തി കൂട്ടാൻ നല്ലൊരു ഔഷധ ചായ കൂടിയാണ് ഇത്
വിനാഗിരി
- വിനാഗിരിയിലെ അസിഡിറ്റിയുടെ സ്വഭാവം ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഒരുപാട് രീതിയിൽ ഉപയോഗിക്കാവുന്നതാണ് :
- വിനാഗിരി ചൂടു വെള്ളത്തിൽ ചേർത്ത് അതിൽ തുണി മുക്കി പിഴിഞ്ഞ് നെറ്റിയില്‍ വെച്ചാൽ ഉയര്‍ന്ന പനി കുറയാന്‍ സഹായകരമാകും
- ഉരുളക്കിഴങ്ങ് അരിഞ്ഞു പത്ത് മിനുട്ട് വിനാഗിരിയില്‍ മുക്കി വയ്‌ക്കുക. എന്നിട്ട് കിടക്കുന്ന സമയം ഉരുളക്കിഴങ്ങ് കഷ്‌ണങ്ങള്‍ നെറ്റിയില്‍ വച്ച് അതിൻറ്റെ മുകളില്‍ ഒരു ടൗവല്‍ ഇടുക. ഇരുപത് മിനിട്ടിനു ശേഷം നല്ല ഫലം ലഭിക്കുന്നതാണ്.
- ഇളം ചൂടായിട്ടുള്ള വെള്ളത്തില്‍ അര കപ്പ് വിനാഗിരി ചേര്‍ത്ത് അഞ്ചോ പത്തോ മിനുട്ട് കുളിക്കുക.
തുളസി
പനി കുറയ്ക്കുന്നതിനുള്ള വളരെ ഫലപ്രദമായ ഒരു സസ്യമാണ് തുളസി. ഏകദേശം 20 തുളസിയില എടുത്ത് തിളപ്പിക്കുക. ശേഷം 1 ടീസ്പൂൺ ചതച്ച ഇഞ്ചി അരിച്ചെടുത്ത തുളസി വെള്ളത്തിൽ ചേർത്ത് നല്ലപോലെ തിളപ്പിക്കുക.
അല്പം തേൻ ചേർത്ത് ഈ ഔഷധ ചായ ഒരു ദിവസത്തിൽ രണ്ടോ മൂന്നോ തവണ കുടിക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും.
പച്ച ഉള്ളി
കുട്ടികളുടെ ഇരു പാദങ്ങള്‍ക്ക് അടിയിലും പച്ച ഉള്ളി കഷ്‌ണം വച്ചിട്ട് ചൂടുള്ള കമ്പളികൊണ്ട് പുതച്ചാൽ പനി കുറയ്ക്കാൻ സഹായിക്കും.
പനി കുറയ്ക്കുന്നതിനുള്ള നുറുങ്ങുകൾ
- ധാരാളം വെള്ളം കുടിക്കുക
- പുതച്ച് കിടക്കരുത്
- സ്‌പോഞ്ച് തെറാപ്പി ചെയ്യുക
- കൃത്യമായ ഭക്ഷണം കഴിക്കുക
- വീടിനുള്ളിൽ തന്നെ തുടരുക
- ഇളം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക
മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ കുട്ടികളിൽ പനി കൂടുതലുള്ളപ്പോഴും ഇടയ്ക്കിടെ പനി വന്നും പോയ്‌ക്കോണ്ടും ഇരിക്കുമ്പോഴും വെച്ചിരിക്കാതെ വേഗത്തില്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.
ആവശ്യമെങ്കില്‍ രക്ത പരിശോധനയും മൂത്ര പരിശോധനയും നടത്താൻ മടിക്കരുത്.