അശ്വഗന്ധയിലൂടെ നേടാം സമ്പൂർണ ആരോഗ്യം

0
17432
അശ്വഗന്ധയിലൂടെ നേടാം സമ്പൂർണ ആരോഗ്യം

ചെറിയ കുറ്റിച്ചെടിയായി വളരുന്ന അശ്വഗന്ധ അഥവാ അമുക്കുരു ആയുർവേദത്തിൽ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ള മരുന്നാണ്.

ഇന്ത്യയിലും ആഫ്രിക്കയിലും കണ്ടുവരുന്ന അശ്വഗന്ധ ഇന്ത്യൻ ജിൻസെംഗ്, റെന്നെറ് , പോയ്സൺ ഗൂസ്‌ബെറി  എന്ന പേരുകളിലും  അറിയപ്പെടുന്നുണ്ട്.

ഇന്ത്യയില്‍,ഗുജറാത്ത്,ഹരിയാന,മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന്‍,മധ്യപ്രദേശ്,  ഉത്തര്‍പ്രദേശ് എന്ന സ്ഥലങ്ങളിൽ ആണ് അശ്വഗന്ധ കൂടുതൽ കൃഷി ചെയ്യപ്പെടുന്നത്.

ഒട്ടുമിക്യ മരുന്നുകളിലെയും ഒരു പ്രധാനപ്പെട്ട ചേരുവ കൂടിയാണ് അശ്വഗന്ധയെന്ന സസ്യം. ഇതിൻറെ ഔഷധഗുണങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രെയുണ്ട്.

അശ്വഗന്ധയുടെ ഉപയോഗങ്ങൾ

അശ്വഗന്ധയുടെ ഉപയോഗങ്ങൾ

പുരാതന കാലംതൊട്ട്  അശ്വഗന്ധയുടെ വേരുകളും ഇലകളും കിഴങ്ങുകളുമൊക്കെയാണ്  ഫലപ്രദമായ  ഔഷധമായിട്ട് ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്നത്.

ഇതിനു വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ട്. അശ്വഗന്ധ ശരീര ശക്തിക്കും , സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾക്കും, ആസ്ത്മ, കരൾ രോഗം എന്നിവക്കെല്ലാം  ഒരു നല്ല പ്രതിവിധിയാണ്. ഈ സസ്യത്തിന്റെ മറ്റുഗുണങ്ങൾ ഇതാ വായിച്ചുനോക്കു:

1. സമ്മർദ്ദം

അശ്വഗന്ധയുടെ ഉപയോഗങ്ങൾ-1

സമ്മർദ്ദം മൂലം ശരീരത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ നേരിടാൻ അശ്വഗന്ധ സഹായിക്കും. ഇവ തലച്ചോറിനെ നിയന്ത്രിച്ചാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്.

മാനസിക സമ്മർദ്ദം അധികമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ  അളവ് കുറയ്ക്കാൻ അശ്വഗന്ധ സഹായിക്കുന്നു.

2. ഉറക്കം

അശ്വഗന്ധയുടെ ഉപയോഗങ്ങൾ-2

നല്ല ഉറക്കം ലഭിക്കാനും ശരീരത്തിന്റെ തളർച്ച അഥവാ ക്ഷീണം മാറ്റാനും ഈ ഔഷധം ഭലപ്രദമാണ്. ഇതിനുവേണ്ടി ഉറങ്ങുന്നതിനു മുൻപ് ഇളം ചൂടുപാലിൽ അശ്വഗന്ധ ചേർത്ത് കുടിക്കണം.

3. പ്രമേഹം

അശ്വഗന്ധയുടെ ഉപയോഗങ്ങൾ-3

പ്രമേഹം നിയന്ദ്രിക്കാൻ നല്ലൊരു മരുന്ന് കൂടിയാണ് അമുക്കുരു. ഇത് നമ്മുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ്  കുറയ്ക്കുന്നു.

4. ശരീരവണ്ണം

അശ്വഗന്ധ  പാലിൽ പുഴുങ്ങി നല്ല തണലിൽ വച്ച് ഉണക്കിപ്പൊടിച്ചിട്ട്  നെയ്യിലോ അഥവാ പാലിലോ കലക്കിച്ചേർത്ത് രണ്ട് ആഴ്ചത്തോളം  കഴിച്ചാൽ ശരീരം വണ്ണം വയ്ക്കുന്നതാണ്‌.

ഇത് കൂടാതെ കൊച്ചു കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അശ്വഗന്ധ  പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ച ഉണ്ടാകാൻ സഹായിക്കും.

5. സ്ത്രീ-പുരുഷ വന്ധ്യത

സ്ത്രീ-പുരുഷ വന്ധ്യതക്ക് വളരെയധികം ഫലം നൽകും  അശ്വഗന്ധ. അതിനുവേണ്ടിയിട്ട്  അല്‍പം അശ്വഗന്ധ പൊടിച്ചതും അതിൽ കുറച്ച്  കൽക്കണ്ടവും, ഇളം ചൂടുള്ള പാലും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

6. കാൻസർ

മനുഷ്യരുടെ ശരീരത്തിൽ വളരുന്ന കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ  ഉള്ള ശക്തി അശ്വഗന്ധാക്ക് ഉണ്ട്. ഇതിലെ ബയോആക്ടീവ് ഘടകം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ സഹായിക്കും.

വാതം, കഫം, വീക്കം, ക്ഷതം, ചുമ, ജ്വരം, വിഷം, ആമവാതം എന്നുള്ള പ്രശ്നങ്ങൾക്കും അമുക്കുരം പരിഹാരം കണ്ടെത്തും.

ഇതൊക്കെക്കൂടാതെ കുട്ടികളിലെ പോഷകക്കുറവ് നികത്താനും, ആർത്രൈറ്റിസ്, അസ്ഥിക്ഷയം എന്ന അവസ്ഥകൾക്കും വേണ്ടി വളരെ നല്ല ഒരു മരുന്നാണ് അശ്വഗന്ധ.

ഇതിനു നമ്മുടെ  നീരും വേദനകളുമെല്ലാം അകറ്റാനുള്ള ഗുണങ്ങളുണ്ട്. അശ്വഗന്ധക്ക്  സ്വഭാവിക പ്രതിരോധ ശേഷി നല്‍കാന്‍ കഴിവുണ്ട്.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനമായ  ആന്റിഓക്‌സിഡന്റ് എൻസൈമുകൾ വർദ്ധിപ്പിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ ഇതിലുണ്ട്.

അശ്വഗന്ധയുടെ പാർശ്വഫലങ്ങൾ

അശ്വഗന്ധാ എന്ന ഔഷധത്തിനു അധികം പാർശ്വഫലങ്ങൾ ഇല്ല. പക്ഷേ, ഗർഭിണികളായ സ്ത്രീകൾ ഇത് ഒഴിവാക്കണം, കാരണം,  ഇത് അകാല പ്രസവത്തിനു സാധ്യതയുണ്ടാക്കിയേക്കാം.

അശ്വഗന്ധാ ഹൈപെർസെന്സിറ്റിവിറ്റിക്കും കാരണമായേക്കാം. അതുകൂടാതെ നിങ്ങൾക്ക് താഴെ പറയുന്ന അവസ്ഥകൾ ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കരുത്:

  • മുലയൂട്ടൽ
  • മൾട്ടിപ്പിൾ സ്ക്ലിറോസിസ്
  • അൾസർ
  • വ്യവസ്ഥകളും ഡയാലിസിസ്

അശ്വഗന്ധ ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ ഡോക്ടറായിട്ട് സംസാരിക്കുക. നിങ്ങൾക്ക്  ഓണ്ലൈനിയിൽ കൂടിയും  ഡോക്ടറിനെ കൺസൾട്ട്  ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here