ആരോഗ്യം എന്ന് കേൾക്കുമ്പോ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്നത് ശാരീരിക ആരോഗ്യമാണ്. എന്നാൽ ഒരു കാര്യം മനസിലാക്കുക, ശാരീരിക ആരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രയും തന്നെ പ്രധാനപെട്ടതാണ് മാനസിക ആരോഗ്യം.
പലപ്പോഴും ചെറിയ മാനസികാരോഗ്യ പ്രശ്നങ്ങൾ നമ്മളിൽ മിക്യവരും തിരിച്ചറിയാതെ പോകുന്നുണ്ട്. അഥവാ തിരിച്ചറിഞ്ഞാലും അതിനുവേണ്ടി ഡോക്ടറുടെ സഹായം തേടാൻ പലപ്പോഴും നമ്മൾ മടിക്കുന്നു.
ഒരു ചെറിയ പനി വന്നാൽപോലും ആശുപത്രിയിൽ ഓടി പോകുന്നവർ ആണ് നമ്മളിൽ പലവരും. പക്ഷേ മാനസികമായി എന്തെങ്കിലും പ്രശ്‌നം വന്നാൽ ഡോക്ടറുമായിട്ട് സംസാരിക്കാൻ മടിക്കുന്നു. അങ്ങനെ ഒരിക്കലും മടികാണിക്കരുത്.
എന്താണ് മാനസികാരോഗ്യം?
മനുഷ്യരിൽ ഉണ്ടാകുന്ന വിഷാദം, ഉത്കണ്ഠ, ജീവിത പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം നേരിടാനുള്ള കരുത്തുനെയും പോസിറ്റീവ് മനോഭാവത്തിനെയുമാണ് മാനസികാരോഗ്യം എന്ന് പറയുന്നത്.
ആരോഗ്യപര മായ മനസ്സിൻറ്റെ മൂന്ന് ഘടകങ്ങളാണ് സമയത്തിന് ഉറങ്ങുക, സമയത്തിന് ഭക്ഷണം കഴിക്കുക, നല്ല രീതിയിൽ എല്ലാവരോടും സംസാരിക്കുക എന്നുള്ളത്. നിങ്ങളുടെ മാനസിക ആരോഗ്യം നല്ല നിലയിലാണെങ്കിൽ ജീവിതത്തിലുണ്ടാവുന്ന എല്ലാപ്രശ്നങ്ങളും മനക്കരുതോടെ നേരിടാൻ സാദിക്കും.
കോപം നിയന്ദ്രിക്കാൻ 6 എളുപ്പവഴികൾ
മാനസികാരോഗ്യം നേടാൻ എന്തെല്ലാം ചെയ്യാം?
- കുടുമ്പവും കുട്ടുകാരോടൊപ്പവും സമയം ചിലവഴിക്കുക
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെ സമയം ചിലവഴിക്കുന്നത് മാനസിക ക്ഷേമത്തിന് ഏറ്റവും ഗുണം ചെയ്യും. അവർ ദൂരെയാണ് താമസിക്കുന്നതെങ്കിൽ ഇടക്ക് വീഡിയോ കാൾ ചെയ്യുക, ഫോൺ വിളിക്കുക എന്നിവയൊക്കെ ചെയ്യാം.
മനസ്സിൽ ഉണ്ടാകുന്ന മടുപ്പ് മുഷിപ്പ് തുടങ്ങിയവയെല്ലാം കുറച്ചു കൊണ്ട് നിങ്ങൾക്ക് അടിസ്ഥാനപരമായി മാനസിക ആരോഗ്യത്തോടെ തുടരാൻ ഇത് സഹായിക്കുകയും ചെയ്യും.
- നിങ്ങൾ ഇഷ്ടപെടുന്ന കാര്യങ്ങൾ ചെയ്യാനായി സമയം കണ്ടെത്തുക
തിരക്കുള്ള ജീവിതത്തിനിടയിൽ നിങ്ങൾക്ക് വേണ്ടി, നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുക. മറ്റുള്ളവർ ചെയ്യുന്നതെല്ലാം നിങ്ങളും ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ സന്തോഷം ലഭിക്കുകയും മികച്ച മാനസിക ആരോഗ്യം ലഭിക്കുകയും ചെയ്യും.
- പ്രകൃതി സൗന്ദര്യം ആസ്വദിക്കുക
നമുക്ക് ചുറ്റുമുള്ള പ്രകൃതിയും അതിലെ പച്ചപ്പുമെല്ലാം മനസ്സിന് സന്തോഷം പകരുന്ന ഒരു കാര്യമാണ്. പ്രകൃതിയുമായി സമ്പർക്കം പുലർത്തുന്നത് നിങ്ങളെ വൈകാരികമായി മികച്ചതാക്കുക മാത്രമല്ല, ഇത് നിങ്ങളുടെ ശാരീരിക ക്ഷേമത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പേശികളുടെ പിരിമുറുക്കത്തിനും ഉത്കണ്ഠ, വിഷാദം തുടങ്ങിയവ ഇല്ലാതാക്കാനും കാരണമാകുന്നു.
- വ്യായാമം ചെയ്യുക
എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഇത് നിങ്ങളിലെ സമ്മർദ്ദം അകറ്റാനും, ബുദ്ധി മെച്ചപ്പെടുത്താനും, നന്നായി ഉറങ്ങാനുമൊക്കെ സഹായിക്കുകയും. കൂടാതെ നിങ്ങളുടെ മൊത്തത്തിലുള്ള മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- കൃത്യ സമയത്തിന് ഉറങ്ങുക
ഉറക്കമില്ലായിമ നിങ്ങളെ ശാരീരികമായും മാനസികമായും മോശമായ രീതിയിൽ ബാധിക്കും. അതിനാൽ തന്നെ ഒരു മനുഷ്യൻ ദിവസവും കുറഞ്ഞത് 8 മണിക്കൂർ എങ്കിലും ഉറങ്ങണം.
നിങ്ങൾക്ക് രാത്രി ഉറക്കം കിട്ടുന്നില്ലേ? എങ്കിൽ രാത്രി ഉറങ്ങുന്നതിന് അര മണിക്കൂർ മുന്നേ ഇളം ചൂട് വെള്ളത്തിൽ കുളിക്കുക. കഫീൻ അടങ്ങിയിട്ടുള്ളതൊക്കെ ഒഴിവാക്കാൻ ശ്രമിക്കുക.
- ധ്യാനം
നിങ്ങളുടെ എല്ലാ ചിന്തകളും മാറ്റി വെച്ച് ദിവസവും 15 മിനിറ്റ് എങ്കിലും ധ്യാനം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും, സ്വയം പ്രചോദനം നൽകാനും സഹായിക്കും.
- കൃത്യമായ ഭക്ഷണം കഴിക്കുക
കൃത്യ സമയത്തിന് ഭക്ഷണം കഴിക്കുക എന്നാൽ മാത്രമേ നിങ്ങൾക്ക് ഊർജ്ജവും ആരോഗ്യവും ലഭിക്കുകയുള്ളു. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക, കാരണം, ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും കൂടുതൽ അലസതയുണ്ടാക്കും.
കൂടുതൽ പച്ചക്കറികളും, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക. കൂടാതെ നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.
നിങ്ങൾക്ക് മാനസികമായി എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും നിങ്ങളുടെ ആത്മ വിശ്വാസം നഷ്ടപ്പെടുത്തരുത്. ഓർക്കുക, നിങ്ങൾക്ക് എന്തുണ്ടെങ്കിലും ഡോക്ടറുമായിട്ട് സംസാരിക്കാവുന്നതാണ്.
നിങ്ങളുടെ സൗകര്യമനുസരിച്ച് എവിടെ ഇരുന്നുവേണമെങ്കിലും ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാം.