നമ്മളിൽ മിക്യവരും യോഗയെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന ഒരു അഭ്യാസമായിട്ടാണ് കാണുന്നത്, പക്ഷേ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ അതിനുണ്ട്. യോഗ നമ്മുടെ മനസ്സും ശരീരവും തമ്മിൽ ഐക്യം കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘യോഗ’ എന്ന വാക്ക് സംസ്‌കൃത മൂലമായ ‘യുജ്’ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അതായത് ‘ചേരുക’ അല്ലെങ്കിൽ ‘ഒന്നിക്കുക’ എന്നാണ് അതിൻറ്റെ അർത്ഥം.
യോഗ പല വിധത്തിൽ നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. യോഗ പരിശീലനം ശരീരത്തെ ശക്തവും വഴക്കമുള്ളതുമാക്കുന്നു, ഇത് ശ്വസന, രക്തചംക്രമണം, ദഹനം, ഹോർമോൺ സംവിധാനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈകാരിക സ്ഥിരതയും മനസ്സിന്റെ വ്യക്തതയും യോഗ നൽകുന്നു.
യോഗ ചെയ്യുന്നതിന് മുൻപ് പ്രധാനമായിട്ട് മനസ്സിലാക്കേണ്ടത് എന്തെല്ലാം?
നിങ്ങൾ യോഗാഭ്യാസം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദിക്കുക:
- നിങ്ങൾ പുതിയതായി യോഗ ചെയ്യാൻ പോകുകയാണെങ്കിൽ നേരിട്ട് ആസനങ്ങളിലേക്ക് പോകാൻ പാടില്ല. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ ശരീരം തുടക്കത്തിൽ തന്നെ യോഗയുടെ കഠിനമായ ആസനങ്ങൾക്ക് വഴങ്ങണം എന്നില്ല. അതിനുവേണ്ടി നിങ്ങൾ ശിഥിലീകരണ വ്യായാമങ്ങൾ ചെയ്‌ത് പടി പടിയായി തയ്യാറെടുക്കണം.
ഇതൊക്കെ ചെയ്‌ത് നിങ്ങളുടെ ശരീരം ദൃഢവും വഴങ്ങുന്ന ഒരു അവസ്ഥയിലേക്ക് എത്തിയ ശേഷം മാത്രമേ നിങ്ങൾ ആസനത്തിലേക്ക് കടക്കാൻ പാടുള്ളു.
- എല്ലാ ആസനങ്ങളും എല്ലവർക്കും ഉള്ളതല്ല. നിങ്ങളുടെ ശരീരത്തിൻറ്റെയും മനസ്സിൻറ്റെയും പ്രകൃതിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് വേണം ആസനങ്ങൾ തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന്, നിങ്ങൾ നടുവേദനയ്ക്ക് വേണ്ടിയാണ് യോഗ ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ നടുവേദനയ്ക്ക് വേണ്ടി മാത്രം ആയിട്ടുള്ള യോഗ തിരഞ്ഞെടുക്കണം.
നിങ്ങൾക്ക് ശരീരവണ്ണം കുറയ്ക്കണം എങ്കിൽ ‘വീരഭദ്രാസന’ പോലെയുള്ള യോഗാസനങ്ങൾ ചെയ്താൽ മതിയാവും. ശരീരവണ്ണം കുറയ്ക്കാൻ കറ്റാർ വാഴ പോലെയുള്ള ആയുർവേദ ഔഷധങ്ങളും നല്ലതാണ്. യോഗാഭ്യാസം തിരഞ്ഞെടുക്കുന്നതിന് വേണ്ടി നിങ്ങൾക്ക് വിദഗ്ധരുടെ സഹായം തേടാവുന്നതാണ്.
- നിങ്ങൾ എന്തെങ്കിലും അസുഖത്തിൽ നിന്നും മെച്ചപ്പെടാൻ ആണ് യോഗ തെരഞ്ഞെടുക്കുന്നതെങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അസുഖത്തിൻറ്റെ കാരണം എന്താണെന്ന് കണ്ടുപിടിക്കുക എന്നുള്ളതാണ്. അതിന് ശേഷം അതും നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ആസനങ്ങളുടെ ഗുണങ്ങൾ തമ്മിലുള്ള പൊരുത്തം നോക്കണം. അത് രണ്ടും തമ്മിൽ പൊരുത്തം ഉണ്ടെങ്കിൽ മാത്രമേ യോഗ നിങ്ങൾക്ക് സഹായം തരുകയുള്ളൂ.
നിങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറിൻറ്റെ സമ്മദത്തോടെ മാത്രമേ യോഗ ചെയ്യാൻ പാടുള്ളു. അതിന് വേണ്ടി നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
- നിങ്ങൾ രാവിലെ ആണ് യോഗ ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ തലേദിവസത്തെ രാത്രി ഭക്ഷണം നേരത്തെ കഴിക്കണം. ഭക്ഷണം കഴിച്ചതിനു ശേഷം ഉടൻ തന്നെ യോഗ ചെയ്യരുത്. ഭക്ഷണത്തിനു പൂർണമായും ദഹിക്കാനുള്ള ഇടവേള കൊടുക്കണം. യോഗ ചെയ്തു കഴിഞ്ഞിട്ടായാലും കുറച്ച് സമയയത്തിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ.
- യോഗ ചെയ്യുന്നതിന് മുൻപോ അല്ലെങ്കിൽ ചെയ്യുന്നതിന് ഇടയിലോ ഒരുപാട് വെള്ളം കുടിക്കരുത്.
- കേവലം ആസനങ്ങൾ മാത്രമല്ല യോഗ എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം. ശിഥിലീകരണ വ്യായാമം, വ്യക്തി ശുചിത്വം, ഭക്ഷണ ക്രമം, ധ്യാനം, പ്രാണായാമം എന്നിവയെല്ലാം യോഗയിൽ വളരേ പ്രാധാന്യമുള്ളതാണ്.
- യോഗ ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം എളുപ്പത്തിൽ ചലിപ്പിക്കാൻ അനുവദിക്കുന്ന അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉത്തമം.
- ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ അല്ലെങ്കിൽ ആർത്തവ അവസ്ഥയിൽ ഇരിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുക എല്ലാ യോഗാസനങ്ങളും നിങ്ങൾക്ക് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ സൂക്ഷിച്ച് വേണം യോഗാസനങ്ങൾ തിരഞ്ഞെടുക്കാൻ.
ഒരു ദിവസം കുറച്ച് സമയം പോലും യോഗ പരിശീലിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെക്കുറിച്ച് കൂടുതൽ അവബോധം നേടാൻ സഹായിക്കും. യോഗയുടെ ഗുണങ്ങൾ യഥാർഥത്തിൽ മനസിലാക്കാൻ, നിങ്ങൾ പതിവായി യോഗ പരിശീലിക്കണം. ഇതിനുവേണ്ടി യോഗ അധ്യാപകരുടെ സഹായം സ്വീകരിക്കാം അല്ലെങ്കിൽ ഓൺലൈനിൽ സഹായം തേടാം.