കോവിഡ് മുക്തരായവർ സ്വയം സംരക്ഷിക്കേണ്ടതെങ്ങനെ?

0
1854
കോവിഡ് മുക്തരായവർ സ്വയം സംരക്ഷിക്കേണ്ടതെങ്ങനെ

നമ്മളുടെ ശരീരത്തിന് ഏതെങ്കിലും ഒരു രോഗം ബാധിച്ചതിനു ശേഷം പൂർവസ്ഥിതിയിലേക്ക് എത്താൻ കുറച്ച് സമയം വേണ്ടിവരും. അത് കോവിഡ്-19 പോലുള്ള പകർച്ചവ്യാധി ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട.

ഈ അസുഖത്തിൽ നിന്നും രോഗമുക്തി നേടിയവര്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അവര്‍ക്ക് രോഗങ്ങളെ നേരിടാനും ആരോഗ്യം വീണ്ടെടുക്കാനും സാധിക്കുകയുള്ളൂ.

കോവിടിൽ നിന്നും രോഗമുക്തി നേടിയവർ ശ്രദിക്കേണ്ട 8 കാര്യങ്ങൾ

കോവിടിൽ നിന്നും രോഗമുക്തി നേടിയവർ ശ്രദിക്കേണ്ട 8 കാര്യങ്ങൾ

കോവിഡ് 19 എന്ന അസുഖത്തിൽ നിന്നും സുഖം പ്രാപിച്ച് വീട്ടിൽ വന്നാലും, തലകറക്കം, തലവേദന, പോലെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും.

കൂടാതെ, ഏകാഗ്രതയുടെ അഭാവം, മസ്തിഷ്ക മൂടൽമഞ്ഞ് (വ്യക്തമായി ചിന്ദിക്കാൻ പറ്റാത്ത അവസ്ഥ) തുടങ്ങിയ വൈജ്ഞാനിക കഴിവുകളും കുറയാൻ സാധ്യതയുണ്ട്.

നിങ്ങൾ സുഖം പ്രാപിച്ച് ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം ഈ ബുദ്ധിമുട്ടുകൾ നീങ്ങുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു, എന്നാൽ ചില ആളുകൾക്ക് ഈ ബുദ്ധിമുട്ടുകൾ കൂടുതൽ കാലം നിലനിൽക്കും.

ഇത് നിങ്ങളുടെ ബന്ധങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്തിയേക്കാം.

ഈ ബുദ്ധിമുട്ടുകൾ നിങ്ങളും നിങ്ങളുടെ കുടുംബവും കൃത്യമായി മനസ്സിലാക്കണം. നിങ്ങൾക്ക് അവ കൈകാര്യം ചെയ്യുന്നതിന് താഴെ പറയുന്ന തന്ത്രങ്ങൾ സ്വീകരിക്കാം.

1. മസ്തിഷ്ക വ്യായാമങ്ങൾ

പസിലുകൾ, വേഡ് ഗെയിമുകൾ, നമ്പർ ഗെയിമുകൾ, മെമ്മറി വ്യായാമങ്ങൾ, വായന എന്നിവ പോലുള്ള തലച്ചോറിനെ സജീവമാക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുക.

ആദ്യം ചെറിയ വ്യായാമങ്ങളിൽ നിന്ന് ആരംഭിക്കുക, ക്രമേണ നിങ്ങളുടെ അക്വിറ്റി വർദ്ധിപ്പിക്കാൻ സ്വയം വെല്ലുവിളിക്കുക.

2. ശാരീരിക വ്യായാമം

യോഗ പോലെയുള്ള വ്യായാമങ്ങൾ നിങ്ങളുടെ ജീവിതത്തിൻറ്റെ ഭാഗം ആക്കുക. നിങ്ങൾക്ക് ക്ഷീണവും ശ്വാസതടസ്സവും പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വ്യായാമം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരിക്കും.

പക്ഷേ, ക്രമേണ അവയെ നിങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നാൽ നിങ്ങളെ ശാരീരികമായും വൈജ്ഞാനികമായും ശക്തരാക്കും.

3. മരുന്നുകള്‍ ശ്രദ്ധിക്കാം

കോവിടിൽ നിന്നും രോഗമുക്തി -മരുന്നുകള്‍ ശ്രദ്ധിക്കാം

നിങ്ങൾ എന്തെങ്കിലും മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ രോഗമുക്തിക്ക് ശേഷം നിങ്ങളുടെ ഡോക്ടറിനെ കാണേണ്ടതാണ്. കൂടാതെ ഡോക്ടറിനോട് മരുന്നിൻറ്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം വേണോ എന്ന് ചോദിക്കേണ്ടത് നിര്ബന്ധമാണ്.

നിങ്ങള്‍ പതിവായി മരുന്ന് കഴിക്കുന്നവരാണെങ്കിൽ, നിങ്ങളുടെ ലക്ഷണങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും, രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ളതിൻറ്റെ അളവ് പരിശോധിക്കാനും മരുന്നിൻറ്റെ ഡോസേജ് പുനരവലോകനം ചെയ്യുവാനും ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

4. പ്രതിരോധ ശേഷി

വയർസ് ബാധ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവരെയൊക്കെയാണ്.

അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം രോഗം വന്നിട്ട് സുഖം പ്രാപിച്ചാലും പ്രതിരോധ ശേഷി വര്‍ദ്ധിച്ചു എന്ന് നിങ്ങൾ വിചാരിക്കരുത്.

കാരണം നെഗറ്റീവ് ആയതു കൊണ്ട് വീണ്ടും രോഗമുണ്ടാവില്ല എന്ന് പറയാന്‍ സാധിക്കില്ല.

അതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളില്‍ പോവുമ്പോള്‍ ഫേസ് മാസ്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുംവളരെ അത്യാവശ്യം തന്നെയാണ്.

പ്രതിരോധ ശേഷി കൂട്ടാൻ ആയുർവേദത്തിൽ കീഴാർനെല്ലി, നെല്ലിക്ക, ബ്രഹ്മി, ഇഞ്ചി പോലെയുള്ള ഒരുപാട് ഔഷധങ്ങൾ ഉണ്ട്.

ഇതൊക്കെ കൂടാതെ നെല്ലിക്ക, താന്നിക്ക, കടുക്ക തുടങ്ങിയ മൂന്ന് ചേരുവകൾ കൊണ്ട് ഉണ്ടാക്കിയ ത്രിഫലയും പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും. ത്രിഫല ചായയുടെ രൂപത്തിൽ തയ്യാറാക്കി കുടിക്കാവുന്നതാണ്.

5. മുന്നറിയിപ്പ് അടയാളങ്ങളും ലക്ഷണങ്ങളും ശ്രദ്ധിക്കുക

കോവിടിൽ നിന്നും രോഗമുക്തി

നിങ്ങൾ കോവിടിൽ നിന്ന് മുക്തി നേടി തിരികെ വീട്ടിൽ വന്നിട്ട് തലവേദന അല്ലെങ്കിൽ ശ്വാസോച്ഛ്വാസം പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ നിങ്ങളുടെ ശരീരം ശരിയായി പ്രവർത്തിക്കുന്നില്ല എന്നത് മനസിലാക്കുക.

നിങ്ങൾക്ക് അത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എല്ലായ്പ്പോഴും ഡോക്ടറെ അറിയിക്കേണ്ടതാണ്.

App download-QuikDr

6. മറ്റുള്ളവരെ സഹായിക്കാൻ അനുവദിക്കുക

നിങ്ങൾ ആയിട്ട് അടുത്തബന്ധമുള്ളവരുടെ സഹായം സ്വീകരിക്കുന്നത് നിങ്ങൾക്ക് ഒരിക്കലും ദോഷം ചെയ്യില്ല. പകരം, ഇത് രോഗം വിട്ടുമാറിയ ശേഷം നിങ്ങളുടെ ശരീരത്തിൻറ്റെ പൂർവസ്ഥിതിയിൽ എത്തിക്കാൻ സഹായിക്കും.

നിങ്ങൾക്ക് ഒരു കൂട്ട് ഉണ്ടെങ്കിൽ വൈജ്ഞാനിക ബുദ്ധിമുട്ടുകൾ നേരിടാനും സഹായിക്കും. നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുവദിക്കുക.

7. ശരീരത്തിന് ശെരിയായ വിശ്രമം നൽകുക

നിങ്ങൾക്ക് ശരിയായ പരിചരണവും മതിയായ വിശ്രമവും ലഭിക്കുകയാണെങ്കിൽ, ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. എന്നാൽ നിങ്ങൾ പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ദൈനംദിന പ്രവർത്തനങ്ങൾ സാവദാനത്തിൽ ചെയ്യേണ്ടത് പ്രധാനമാണ്.

8. ശരീരത്തിൻറ്റെ ഊർജ്ജം ലാഭിക്കുക

നിങ്ങൾക്ക് ഏതെല്ലാം ജോലികൾ സ്വയം ചെയ്യാനാകുമെന്ന് മനസിലാക്കുക, അവയിൽ ഒരുപാട് ബുദ്ധിമുട്ടുളത് ഒഴിവാക്കുക. ഏറ്റവും അത്യാവശ്യം ആയ കാര്യങ്ങൾക്ക് മാത്രം മുൻഗണന കൊടുക്കുക.

കോവിടിൽ നിന്നും മുക്തി നേടിയ ശേഷം സമ്മർദ്ദം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ നേരിടാൻ അശ്വഗന്ധ പോലെയുള്ള ഔഷധങ്ങൾ സഹായിക്കും.

ഏതെങ്കിലും ഒരു ഘട്ടത്തിൽ, നിങ്ങളുടെ വൈജ്ഞാനിക ബുദ്ധിമുട്ടുകൾ അമിതമായി അനുഭവപ്പെടുന്നുവെന്ന് തോന്നിയാൽ ഡോക്ടറിനോട് സംസാരിക്കാൻ മടിക്കരുത്. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here