സഹിക്കാൻ പറ്റാത്ത വേദനയുണ്ടാക്കുന്നതും എന്നാൽ അത്യാവശ്യമായ ശ്രദ്ധ കൊടുത്താൽ പൂർണ്ണമായി ഒഴിവാക്കാൻ പറ്റുന്ന ഒരു അസുഖമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും ജീവിതശൈലിയും കാരണമായി അമിതമായ കാൽസ്യം അല്ലെങ്കിൽ ഓക്സലേറ്റ് വൃക്കയിൽ അടിഞ്ഞു ചേർന്ന് അത് ക്രമേണ വലുതായി കല്ലിൻറ്റെ രൂപത്തിലായി മാറുന്ന അവസ്ഥയാണിത്.
ഇതിൻറ്റെ ലക്ഷണങ്ങൾ മനസ്സിലാക്കി ഒട്ടും വൈകാതെ തന്നെ വേണ്ടത്ര ചികിത്സ നൽകേണ്ടത് നിർബന്ധമാണ്.
കിഡ്നി സ്‌റ്റോണിൻറ്റെ ലക്ഷണങ്ങൾ എന്തെല്ലാം?
- നടുവിലും വയറിലും വേദന അനുഭവപ്പെടുക
- ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
- മൂത്രമൊഴിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുക
- മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടാവുക
- മൂത്രത്തിന് നിറവ്യത്യാസം
ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറോട് സംസാരിച്ച് ഉടൻ തന്നെ ചികിത്സ നേടാൻ മടിക്കരുത്. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാം.
മൂത്രത്തിൽ കല്ല് അലിയിക്കാൻ എളുപ്പ വഴികൾ
മൂത്രക്കല്ലിനെ നിങ്ങൾ നിസ്സാരമായി കാണരുത്. തുടക്കത്തിൽ തന്നെ അത് അലിയിക്കാൻ ശ്രമിച്ചിലിൽ കാര്യം വഷളാകും. മൂത്രക്കല്ല് അലിയിക്കാൻ ചില എളുപ്പ വഴികളുണ്ട്. അതെന്തെല്ലാമാണെന്ന് ഇതാ നോക്കൂ.
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
മിക്യവരിലും ഉള്ള ഒരു തെറ്റിദ്ധാരണയാണ് കിഡ്നി സ്റ്റോൺ ഉള്ളവർ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കണമെന്ന്. എന്നാൽ അതല്ലാ സത്യം. കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കിഡ്നി സ്റ്റോൺ അലിയിക്കാൻ സഹായിക്കുന്നു. കഴിയുന്നതും കാൽസ്യം സൂപ്പിലേമെൻറ്റ്സ് ഒഴിവാക്കി കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക.
പാൽ, യോഗർട്ട്, ഐസ് ക്രീം, ചീസ് തുടങ്ങിയ നിങ്ങളുടെ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുക
ജലാംശം നിലനിർത്തുക
ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിലൂടെ മൂത്രത്തിൽ കല്ല് തടയാൻ സാധിക്കും. നിങ്ങൾ വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ, മൂത്രത്തിൻറ്റെ ഔട്ട്പുട്ട് കുറവായിരിക്കും. കുറഞ്ഞ അളവിൽ മൂത്രം ഒഴിക്കുമ്പോൾ കല്ലുകൾക്ക് കാരണമാകുന്ന മൂത്ര ലവണങ്ങൾ അലിഞ്ഞുപോകാനുള്ള സാധ്യത കുറവായിരിക്കും.
ദിവസവും 8 ഗ്ലാസ്സ് വെള്ളമെങ്കിലും ഒരു മനുഷ്യൻ കുടിക്കണം.
നാരങ്ങ വെള്ളം, ഓറഞ്ഞ് ജൂസ് തുടങ്ങിയവയും കുടിക്കുന്നത് നല്ലതാണ്, കാരണം അവയിൽ മൂത്രക്കല്ല് അലിയിക്കാൻ സഹായിക്കുന്ന സിട്രേറ്റ് അടങ്ങിയിട്ടുണ്ട്.
വായിക്കു? ശരീരത്തിലെ ജലാംശം നിലനിർത്താൻ കഴിക്കേണ്ടത് എന്തെല്ലാം?
കുറഞ്ഞ അളവിൽ സോഡിയം കഴിക്കുക
ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ കിഡ്നി സ്റ്റോൺ വരാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന അളവിലെ ഉപ്പ്, കാൽസ്യം നിങ്ങളുടെ മൂത്രത്തിൽ നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനെ തടയുന്നു. ഇത് കാരണം കിഡ്നി സ്റ്റോൺ ഉണ്ടാകുന്നു. മൂത്രത്തിലെ കാൽസ്യത്തിൻറ്റെ അളവ് എത്ര കുറയുന്നുവോ അത്രയും സാധ്യത കുറവായിരിക്കും മൂത്രക്കല്ലുണ്ടാവാൻ.
കുറഞ്ഞ അളവിൽ മൃഗ പ്രോട്ടീൻ കഴിക്കുക
അനിമൽ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ ആസിഡിക്ക് ആണ്. അതിനാൽ ഇവ മൂത്രത്തിൽ ആസിഡ് വർദ്ധിപ്പിച്ചേക്കാം. ഇത് യൂറിക് ആസിഡിനും കാൽസ്യം ഓക്സലേറ്റ് കിഡ്നി സ്റ്റോണിനും കാരണമാകുന്നു.
താഴെ പറഞ്ഞിരിക്കുന്ന ഭക്ഷണങ്ങൾ പരിമിതപ്പെടുത്താനോ ഒഴിവാക്കാനോ നിങ്ങൾ ശ്രമിക്കണം:
- ഗോമാംസം
- കോഴി
- മത്സ്യം
- പന്നിയിറച്ചി
ഓക്സലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക
ചില കിഡ്നി സ്റ്റോണുകൾ ഓക്സലേറ്റ് കാരണമാണ് ഉണ്ടാകുന്നത്. അതിനാൽ ഓക്സിലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കിഡ്നി സ്റ്റോൺ ഉള്ളവർ കുറയ്ക്കുക. ഓക്സലേറ്റ് കൂടുതൽ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് ഇതാ നോക്കൂ:
- ചീര
- ബീറ്റ്‌റൂട്ട്
- കപ്പലണ്ടി
- കാപ്പി
- സോയ ബീൻ
മുകളിൽ പറഞ്ഞ എല്ലാം കൃത്യമായി ചെയ്താൽ മൂത്രത്തിൽ കല്ല് പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ ഇവയോടൊപ്പം മൂത്രക്കല്ല് തടയാൻ വീട്ടുവൈദ്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കി അതെല്ലാം ചെയ്യുക. ഇതിനെ ഇതിനെ തുടർന്ന് എന്ത് സംശയമുണ്ടെങ്കിലും ഒരു ഡോക്ടറിനോട് ചോദിക്കാൻ മടിക്കരുത്.