നിങ്ങൾക്ക് ഭക്ഷണം കഴിക്കുമ്പോൾ അലർജിയുണ്ടോ?

0
5729
ഭക്ഷണ അലർജി കാരണങ്ങളും അവയുടെ വീട്ടുവൈദ്യങ്ങൾ

എല്ലാവർക്കും അവരവരുടേതായ പ്രിയപ്പെട്ട  ഭക്ഷണങ്ങൾ ഉണ്ട്. എന്നാൽ ചിലരുണ്ട് പ്രിയപ്പെട്ട ഭക്ഷണങ്ങളൊന്നും അലർജി  കാരണം കഴിക്കാൻ പറ്റാത്തവർ.

കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ ദോഷകരമാണ് എന്ന് തെറ്റിദ്ധരിച്ച് നമ്മുടെ ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് ഭക്ഷണ അലർജി ഉണ്ടാകുന്നത്.

ഏത് പ്രായത്തിൽ വേണമെങ്കിലും ആദ്യമായി അലർജി ഉണ്ടാവാം. ചിലവരിൽ ജനനം മുതൽ ഇത് കാണപ്പെടാം. അങ്ങനെയുള്ളവരിൽ വളരുംതോറും അലർജികൾ വികസിക്കാൻ സാധ്യതയുണ്ട്.

ഭക്ഷണം കഴിക്കുമ്പോൾ അലർജി ഉണ്ടെങ്കിൽ എങ്ങനെ മനസിലാക്കാം?

ഓരോ വ്യക്തിക്കും ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങള്‍ വ്യത്യാസമായിട്ടാണ് കാണപ്പെടുന്നത്. വയറിളക്കം, ശ്വാസം മുട്ടല്‍, തുമ്മല്‍, ഛര്‍ദ്ദി, ചുണ്ടിലെ വീക്കം എന്നിവയൊക്കെയാണ് ഇതിൻറ്റെ സാധാരണ ലക്ഷണങ്ങൾ.

ഇതിനോടൊപ്പംതന്നെ ചിലവരിൽ രക്തസമ്മര്‍ദ്ദം കുറയുക, ഭയം, ശ്വസന നില ക്രമാനുസൃതമായി വഷളാവുക പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായേക്കാം.

സ്‌കിന്‍ പ്രിക്ക് ടെസ്റ്റ്, ജനറൽ ഫുഡ് അലർജി ടെസ്റ്റ് പോലെയുള്ളവ ഉപയോഗിച്ച് ഭക്ഷണ അലര്‍ജികള്‍ നിങ്ങൾക്ക് കണ്ടെത്താൻ പറ്റും.

ഭക്ഷണം മൂലം ഉണ്ടാകുന്ന അലർജിയെ നിയന്ത്രിക്കാനുള്ള പ്രധാനമായ മാർഗ്ഗം അലർജിയുണ്ടാവുന്നവ ഒഴിവാക്കുക എന്നുള്ളതാണ്.

നിങ്ങളുടെ ഡോക്ടറായിട്ട് സംസാരിച്ചതിന് ശേഷം ഇതിന് വേണ്ടിയുള്ള മികച്ച ചികിത്സ കണ്ടെത്തേണ്ടതാണ്. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറുമായി കൺസൾട്ട് ചെയ്യാവുന്നതാണ്.

അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങൾ

പാൽ

കുഞ്ഞുങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പാലിലൂടെയുള്ള അലർജി. ഇതിനെ ലാക്ടോസ് അസഹിഷ്ണുത എന്നാണ് പറയുന്നത്. എന്നാൽ ഇത് വളരുന്തോറും കുറയുന്നു.

ചിലവരിൽ ഇത് പ്രായപൂർത്തിയായാലും തുടരുന്നു. ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽ, തൈര്, വെണ്ണ, ചീസ് പോലെയുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം.

നട്ട്സ്

നട്ട്സിനോടുള്ള അലർജി ആജീവനാന്തം നിലനിൽക്കാവുന്ന ഒരു അവസ്ഥയാണ്. ഈ അലർജിയുടെ ലക്ഷണങ്ങളിൽ അനാഫൈലക്റ്റിക് ഷോക്ക് ഉൾപ്പെടുന്നു, ഇത് നിങ്ങളെ മരണത്തിലേക്ക് വരെ നയിച്ചേക്കാം.

നട്ട്സിനോട് അലർജിയുള്ളവർ കശുവണ്ടി, ബദാം, പിസ്ത, വാൾനട്ട്, പൈൻ നട്ട്സ്, മക്കാഡാമിയ നട്ട്സ്, ബ്രസീൽ നട്ട്സ് തുടങ്ങിയ മരങ്ങളിൽ നിന്നുള്ള  നട്ട്സും വിത്തുകളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുന്നത് നല്ലതായിരിക്കും.

ഗോതമ്പ്

കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അലർജികളിൽ ഒന്നാണിത്. ഇത് മുതിർന്നവരിലും കാണപ്പെടാം.

നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് ഗോതമ്പിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും പ്രോട്ടീനുകളോട് അസാധാരണമായ പ്രതികരണം ഉണ്ടായാൽ നിങ്ങൾക്ക് ഗോതമ്പ് അലർജി ഉണ്ടെന്ന് മനസ്സിലാക്കുക. ഇത് ദഹന പ്രശ്‌നങ്ങള്‍, തിണര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, നീര്‍വീക്കം എന്നിവയ്ക്ക് കാരണമാകും.

മീൻ/ ഷെല്‍ഫിഷ്

ചൂര, ഞണ്ട്, കക്കയിറച്ചി, തുടങ്ങിയ മൽസ്യം അല്ലെങ്കിൽ ഷെൽഫിഷ് മാരകമായ അലർജിക്ക് സാധ്യതയുണ്ടാക്കും. ചൊറിച്ചിൽ, ഛർദി, വയറിളക്കം, ചുണ്ടിലെ വീക്കം തുടങ്ങിയവയൊക്കെയാണ് ഇതിൻറ്റെ പ്രധാന ലക്ഷണങ്ങൾ.

ചില സന്ദർഭങ്ങളിൽ ഇത് അനാഫൈലക്‌സിസിനും കാരണമായേക്കാം.

സോയ

വായിൽ ചൊറിച്ചൽ അനുഭവപ്പെടുക, മൂക്കൊലിപ്പ്, ശ്വസന ബുദ്ധിമുട്ടുകൾ, ചർമ്മത്തിൽ ഉള്ള ചുവപ്പ് അല്ലെങ്കിൽ ചൊറിച്ചിൽ തുടങ്ങിയവയൊക്കെയാണ് സോയ അലർജിയുടെ ലക്ഷണങ്ങൾ.

ഇത് ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിനു വരെ സാധ്യതയുണ്ടാകാം. സോയ അലർജി ഉള്ളവർ പൂർണമായും സോയ പാൽ, സോയ സോസ്, സോയ ബീന് ഉൽപന്നങ്ങൾ ഒഴിവാക്കേണ്ടതാണ്

മുട്ട

പലവരിലും കാണപ്പെടുന്ന ഏറ്റവും സാധാരണയായ അലർജിയാണ് മുട്ട അലർജി. ഇവർക്ക് മുട്ട കഴിക്കുമ്പോൾ ത്വക്ക് തിണര്‍പ്പ്, വയറുവേദന, ശ്വസന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു.

ഇത്തരം അലർജിയുള്ളവർ മുട്ട അടങ്ങിയിട്ടുള്ള കേക്കുകൾ, മയോണൈസ് തുടങ്ങിയവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.

ഭക്ഷണ അലർജി പരിഹരിക്കാനുള്ള വീട്ടുവൈദ്യങ്ങൾ

ഭക്ഷണ അലർജി കാരണങ്ങളും അവയുടെ വീട്ടുവൈദ്യങ്ങൾ
  • ഭക്ഷണ അലർജിയുമായി ബന്ധപ്പെട്ട പലതരം ഗ്യാസ്ട്രോഇന്റസ്റ്റൈനൽ പ്രശ്നങ്ങൾ ചികിത്സിക്കാൻ ഇഞ്ചി ഫലപ്രദമാണ്. ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ആൻറ്റി -ഇൻഫ്ലമേറ്ററി, ആൻറ്റി ഓക്സിഡൻറ്, ആൻറ്റി-ബാക്ടീരിയൽ ഗുണങ്ങൾ ദഹന രോഗാവസ്ഥ, ഓക്കാനം, ഛർദ്ദി, ദഹനക്കേട്, വയറിളക്കം എന്നിവ തടയാൻ സഹായിക്കുന്നു. ഇത് ഔഷധ ചായയുടെ രൂപത്തിലും കുടിക്കാവുന്നതാണ്.
  • വെളുത്തുള്ളിയിൽ ക്വെർസെറ്റിൻ എന്ന പ്രകൃതിദത്ത ആൻറ്റി-ഹിസ്റ്റാമൈൻ അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണ അലർജിയെ ചികിത്സിക്കാൻ വളരെ ഫലപ്രദമാണ്. കൂടാതെ, ഇതിൻറ്റെ  ആൻറ്റി -ഇൻഫ്ലമേറ്ററി, ആൻറ്റി ബയോട്ടിക്, ആൻറ്റി  ഓക്സിഡൻറ്റ്  പ്രോപ്പർട്ടികൾ അലർജി ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും വേഗത്തിൽ വീണ്ടെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
  • ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആൻറ്റി ഓക്സിഡൻറ്റ് , ആൻറ്റി -ഇൻഫ്ലമേറ്ററി, ആൻറ്റി ഹിസ്റ്റാമൈൻ പ്രോപ്പർട്ടികൾ  ഭക്ഷണ അലർജിയുമായി ബന്ധപ്പെട്ട വയറിലെ ലക്ഷണങ്ങൾക്കുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് . ഇത് നിങ്ങളുടെ ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • ഭക്ഷണ അലർജിയുടെ ലക്ഷണങ്ങളെ മനസ്സിലാക്കുന്നതിൻറ്റെ ഒരു പ്രധാന ഭാഗം അവയ്ക്ക് കാരണമായ ഭക്ഷണങ്ങളെ തിരിച്ചറിയുകയും നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുക എന്നതാണ്.

ഭക്ഷണ അലർജിയെ തിരിച്ചറിയാൻ, അലർജി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് 2 മുതൽ 3 ദിവസത്തിനുള്ളിൽ നിങ്ങൾ കഴിച്ചതോ കുടിച്ചതോ എല്ലാം എഴുതുക. അലർജി എന്തുകൊണ്ടാണെന്ന് മനസ്സിലാക്കിയ ശേഷം നിങ്ങളുടെ അവസ്ഥ മെച്ചപ്പെടുന്നതുവരെ അത്തരം ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

  • കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കുക.

ഏതെങ്കിലും ഭക്ഷണം കഴിച്ച് നിങ്ങൾക്ക് അലർജി ഉണ്ടാവുകയാണെങ്കിൽ ഡോക്ടറിനെ കാണുന്നത് അത്യാവശ്യമാണ്. ഓൺലൈനിൽ കൂടിയും നിങ്ങൾക്ക് ഡോക്ടറിനെ കൺസൾട്ട് ചെയ്യാം.

App download-QuikDr

LEAVE A REPLY

Please enter your comment!
Please enter your name here