ഹെർണിയ നിസ്സാരക്കാരനല്ല – ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

0
24569
ഹെർണിയ നിസ്സാരക്കാരനല്ല - ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

പ്രായഭേദമില്ലാതെ മിക്യവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഹെർണിയ. വയറിൻറ്റെ ഭിത്തിയിലുള്ള പേശികൾക്ക് മർദ്ദം അല്ലെങ്കിൽ ദൗർബല്യം സംഭവിക്കുമ്പോൾ ശരീരത്തിൻറ്റെ ഉള്ളിലുള്ള കുടൽ മുതലായ അവയവങ്ങൾ അതിൻറ്റെ യഥാസ്ഥാനത്തുനിന്ന് അസാധാരണമായി തള്ളി പുറത്തേക്ക് വരുന്ന അവസ്ഥയെയാണ് ഹെർണിയ എന്ന് പറയുന്നത്.

ഇവ 4 തരം ഉണ്ട് – ഇൻഗ്വയ്നൽ ഹെർണിയ, ഇൻസിഷണൽ ഹെർണിയ, ഫെമറൽ ഹെർണിയ, അംബ്ലിക്കൽ ഹെർണിയ. ഇത് അടിവയറിൻറ്റെ ഭാഗത്താണ് കൂടുതലായിട്ട് കാണപ്പെടുന്നത്. ചിലവരിൽ ജന്മനാ പേശികൾക്ക് ബലഹീനത ഉണ്ടാകാറുണ്ട്.

ഹെർണിയയുടെ ലക്ഷണങ്ങൾ

  • വയറിലോ അടി വയറിലോ ശ്രദ്ധേയമായ വീക്കം അല്ലെങ്കിൽ പിണ്ഡം
  • കിടക്കുമ്പോൾ പിന്നിലേക്ക് തള്ളുകയോ അപ്രത്യക്ഷമാവുകയോ ചെയ്യുന്ന വീക്കം
  • വയറ് വേദന
  • ഭാരമുള്ള പ്രവർത്തികൾ ചെയ്യുമ്പോഴോ, നിൽക്കുമ്പോഴോ, ചിരിക്കുമ്പോഴോ, ചുമക്കുമ്പോഴോ അടിവയറിൽ ഉണ്ടാകുന്ന വേദന അല്ലെങ്കിൽ വീക്കം
  • നെഞ്ചേരിച്ചൽ, ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചുവേദന തുടങ്ങിയവ

മിക്യവരിലും വേദന ഇല്ലാതെ ലക്ഷണങ്ങൾ വരുന്നതിനാൽ ചികിത്സ തേടാൻ മടി കാണിക്കാറുണ്ട്. അങ്ങനെ ചെയ്യരുത് കാരണം അത് കാലക്രമേണ നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ദോഷം ചെയ്യും. അത്കൊണ്ട് മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ വെച്ച് താമസിപ്പിക്കാതെ ഉടൻ തന്നെ ഡോക്ടറിനോട് സംസാരിക്കുക. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ സാധിക്കും.

App download-QuikDr

ഹെർണിയ എങ്ങനെ ചികിത്സിക്കാം?

മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഡോക്ടർ നിരീക്ഷിച്ചതിന് ശേഷം സി ടി സ്കാൻ, എം ആർ ഐ സ്കാൻ പോലുള്ള ഇമേജിങ് പരിശോധനകൾ വഴി നിങ്ങൾക്ക് ഹെർണിയ ഉണ്ടോ എന്ന് മനസ്സിലാക്കാൻ പറ്റും. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഹെര്ണിയക്ക് സാധാരണ ചികിത്സ അത്യാവശ്യമല്ല. പക്ഷേ, രോഗ സാധ്യത വർധിച്ചാൽ ചികിത്സ നിർബന്ധമായും ചെയ്യണം.

മിക്യ ഡോക്ടർമാരും ഹെർണിയക്ക് സർജറി മാത്രമാണ് ആശ്രയം എന്നാണ് പറയുന്നത്. എന്നാൽ ചിലവരുണ്ട് സർജറി ചെയ്യാൻ പറ്റാത്തവർ. അവർക്ക് താഴെ പറയുന്ന പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച് ഹെർണിയയിൽ നിന്ന് ആശ്വാസം കണ്ടെത്താവുന്നതാണ്.

  • കറ്റാർ വാഴ
ഹെർണിയ നിസ്സാരക്കാരനല്ല - ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

കറ്റാർ വാഴയുടെ ആൻറ്റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടികളും ശാന്തമായ പ്രഭവാവും കാരണം ഹെർണിയയിൽ നിന്ന് ആശ്വാസം നൽകാൻ സാധിക്കും.

  • ആവണക്കെണ്ണ
ഹെർണിയ നിസ്സാരക്കാരനല്ല - ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

വർഷങ്ങളായി വയറിനെ സംബന്ധിച്ചുള്ള അസുഖങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വരുന്നതാണ് ആവണക്കെണ്ണ. ഇത് ആമാശയത്തെ നേർത്ത പാളിയാൽ പൊതിഞ്ഞുകൊണ്ട് വീക്കം, ദഹന പ്രശ്നങ്ങളുമെല്ലാം പരിഹരിക്കുന്നു. കൂടാതെ ഹെർണിയ പോലുള്ള അസുഖങ്ങളിൽ നിന്ന് ആശ്വാസം നൽകാനും ആവണക്കെണ്ണ സഹായിക്കും.

  • ഇഞ്ചി
ഹെർണിയ നിസ്സാരക്കാരനല്ല - ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

നിങ്ങളുടെ ആമാശയം കൂടുതൽ ശക്തിപ്പെടുത്താനും വേദനകൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു മികച്ച ആയുർവേദ ഔഷധമാണ് ഇഞ്ചി. ഹെർണിയയിൽ നിന്നുള്ള ഗ്യാസ്ട്രിക് ജ്യൂസുകൾ നിർമ്മിക്കുന്നതിൽ നിന്ന് ആമാശയത്തെയും അന്നനാളത്തെയും സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.

നിങ്ങൾ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നമുള്ളവരാണെങ്കിൽ മുകളിൽ പറഞ്ഞിട്ടുള്ളവ കഴിക്കുന്നതിന് മുമ്പ് ഡോക്ടറിനോട് ചോദിക്കുക. കൂടാതെ ഹെർണിയ ഉള്ളവർ ആപ്പിൾ, ഓട്സ്, പഴം തുടങ്ങിയവ പ്രഭാത ഭക്ഷണമായി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്.

breakfast foods for healthy digestive system

നിങ്ങൾക്ക് ഹെർണിയ എന്ന അസുഖത്തിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഡോക്ടറിനോട് ചോദിക്കാൻ മടിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here