ഗർഭിണികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങൾ

0
21075
foods to avoid during pregnancy

ഇനി ഇങ്ങനെയൊന്നും കഴിച്ചാൽ പോരാ, രണ്ടുപേർക്കുള്ളത് കഴിക്കണം” – എല്ലാ ഗർഭിണികളും സ്ഥിരമായി കേൾക്കുന്ന ഒന്നാണിത്. മനോഹരമായ അനുഭവങ്ങളും സന്തോഷവും നിറഞ്ഞ ഒന്നാണ് ഗർഭാവസ്ഥ. പക്ഷേ, ഈ ഒരു അവസ്ഥയിൽ നിങ്ങൾക്ക് ഒരുപാട് ആശങ്കകളുണ്ടായേക്കാം.

ചിലവർ പറയും അത് കഴിക്കരുത് മറ്റ് ചിലർ പറയും അത് കഴിക്കണം, അങ്ങനെ അഭിപ്രായങ്ങൾ കേട്ട് നിങ്ങൾ പരിഭ്രാന്തരാകുന്ന പല നിമിഷങ്ങളുണ്ടായേക്കാം. എന്നാൽ ഗർഭാവസ്ഥയിൽ നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിൻറ്റെ ആരോഗ്യത്തിനും വേണ്ടി ഏറ്റവും മികച്ച ഭക്ഷണങ്ങൾഎന്തെല്ലാമാണെന്ന് ഒരു ധാരണ ഉണ്ടയിരിക്കുന്നത് നല്ലതാണ്.
ചിലവരുണ്ട് എത്ര ശ്രമിച്ചിട്ടും ഗർഭിണിയാകാൻ പറ്റാത്തതിൻറ്റെ സങ്കടം ഉള്ളവർ.

ഗർഭധാരണത്തിന് പ്രയാസം ഉള്ളവർ ശ്രദിക്കേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. ഭക്ഷണ കാര്യത്തിൽ മാത്രമല്ല ജീവിത ശൈലിയിലും അവർ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

ഗർഭാവസ്ഥയിൽ ഏറ്റവും കൂടുതൽ കഴിക്കേണ്ടത് എന്തെല്ലാം?

അവോക്കാഡോ

അവോക്കാഡോ-ഗർഭിണികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങൾ

അവൊക്കാഡോയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭകാല പ്രമേഹവും പ്രീക്ലാമ്പ്‌സിയയും കുറയ്ക്കുന്നു. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

അവോക്കാഡോ ഉറക്കത്തിൻറ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശക്തമായ ആൻറ്റി ഓക്സിഡൻറ്റുകളുടെ ഉറവിടമാണ് അവോക്കാഡോ. നിങ്ങളുടെ കുഞ്ഞിൻറ്റെ കണ്ണിൻറ്റെ വികസനത്തിനും തലച്ചോറിൻറ്റെ പ്രവർത്തനത്തിനും ആവശ്യമുള്ള പ്രധാനമായ കാർട്ടനോയ്ഡ് ല്യൂട്ടിൻ ഇവയിൽ അടങ്ങിയിട്ടുണ്ട്.

മധുര കിഴങ്ങ്

മധുര കിഴങ്ങ്-ഗർഭിണികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങൾ

പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇവയിൽ കൊഴുപ്പിൻറ്റെ അംശം വളരെ കുറവാണ്. വിറ്റാമിൻ സി യുടെ മികച്ച ഉറവിടമായ ഇവ ഇരുമ്പിനെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു, ഇത് ഗർഭകാലത്ത് കുഞ്ഞിൻറ്റെയും അമ്മയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്ന വിറ്റാമിൻ ബി 6 ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, മോർണിംഗ് സിക്ക്നെസ്സ് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

പാലുൽപ്പന്നങ്ങൾ

പാലുൽപ്പന്നങ്ങൾ- ഗർഭിണികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങൾ

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, ഫോസ്ഫറസ്, മറ്റ് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ് പാലുൽപ്പന്നങ്ങൾ. നിങ്ങളുടെ കുഞ്ഞിൻറ്റെ എല്ലുകൾ, പല്ലുകൾ, പേശികൾ, ഹൃദയം, ഞരമ്പുകൾ എന്നിവ വികസിപ്പിക്കാൻ പാലുൽപ്പന്നങ്ങൾ സഹായിക്കുന്നു.

ധാന്യങ്ങൾ

ധാന്യങ്ങൾ- foods to avoid during pregnancy-ഗർഭിണികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങൾ

ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാരാളം പോഷകങ്ങൾ നിറഞ്ഞിരിക്കുന്നവയാണ് ധാന്യങ്ങൾ. അവ നിങ്ങളുടെ കുഞ്ഞുങ്ങളുടെ വികസനത്തിന് ഊർജ്ജം നൽകുകയും മറുപിള്ള വളരാൻ സഹായിക്കുകയും ചെയ്യുന്നു. ധാന്യങ്ങളിൽ ഫൈബറുകളുടെ ഉറവിടമാണ്. ഗോതമ്പ് റൊട്ടി അല്ലെങ്കിൽ തവിട്ട് അരി പോലുള്ള ധാന്യങ്ങൾ കഴിക്കുക. ഇവയിൽ ഏറ്റവും കൂടുതൽ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

ഗർഭാവസ്ഥയിൽ ഒരു ദിവസം 28 ഗ്രാം ധാന്യങ്ങൾ എങ്കിലും കഴിക്കുന്നത് നിങ്ങൾക്കും കുഞ്ഞിനും നല്ലതാണ്. ഇവ മലബന്ധത്തെയും ഹെമറോയ്ഡിനെയും തടയുന്നു.

വാൾനട്ട്

വാൾനട്ട്-foods to avoid during pregnancy-ഗർഭിണികൾക്ക് വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങൾ

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കുകയും ബ്രെയിൻ സിഗ്നലിംഗ് മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഗർഭാവസ്ഥയിൽ വാൾനട്ട് കഴിക്കുന്നത് കുഞ്ഞിൻറ്റെ തലച്ചോറിന് വളരെ ഗുണം ചെയ്യും. കുഞ്ഞുങ്ങളുടെ വികസനത്തിന് ആവശ്യമായ ആൽഫ ലിനോലെനിക് അസിഡിൻറ്റെ മികച്ച ഉറവിടമാണിത്.

ഇതെല്ലാം കൂടാതെ ബ്രോക്കോളി, ചീര, ബീൻസ് പോലുള്ള പച്ചക്കറികളും, ഡ്രൈ ഫ്രൂട്ട്സും, ആപ്പിൾ, പഴം,മാതളം, മാങ്ങ തുടങ്ങിയവയെല്ലാം കഴിക്കുന്നത് ഗർഭാവസ്ഥയിൽ നല്ലതാണ്. ഓർക്കുക, നിങ്ങൾക്ക് എന്ത് ഭക്ഷണം തിരഞ്ഞെടുക്കുന്നതിനും ഒരു ഡോക്ടറിൻറ്റെ സഹായം തേടുവുന്നതാണ്.

ഭക്ഷണ കാര്യങ്ങൾ അന്വേഷിക്കാൻ വേണ്ടി ബുദ്ധിമുട്ടി ആശുപത്രിയിൽ പോകേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ സാധിക്കും.

ഗർഭാവസ്ഥയിൽ കഴിക്കാൻ പാടില്ലാത്തത് എന്തെല്ലാം

കഴിക്കാൻ പാടില്ലാത്തതായ ഒന്നും തന്നെ ഇല്ല. പക്ഷേ, എല്ലാത്തിലും ഒരു മിതത്വം പാലിക്കുന്നതാണ് എപ്പോഴും നല്ലത്. താഴേ പറഞ്ഞിരിക്കുന്നവ ഗർഭിണികൾ ഒഴിവാക്കുന്നത് നന്നായിരിക്കും.

  • എള്ള്
  • പപ്പായ
  • കൈതച്ചക്ക
  • മുന്തിരി
  • വഴുതന
  • അസംസ്കൃത മുട്ടകൾ
  • മദ്യം
  • ജങ്ക് ഫുഡുകൾ
  • കോഫി

നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഗർഭാവസ്ഥയിൽ ഭക്ഷണം തിരഞ്ഞെടുക്കാൻ പാടുള്ളു.

App download-QuikDr

LEAVE A REPLY

Please enter your comment!
Please enter your name here