ജീവിച്ചിട്ട് കാര്യമില്ല അല്ലെങ്കിൽ നിങ്ങളുടെ ജീവിതം ഒരു പരാജയമാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ മനസ്സിലാക്കുക നിങ്ങൾ വിഷാദരോഗത്തിന് ഇര ആവുകയാണ്. പ്രായഭേദം ഇല്ലാതെ പിടിപെടുന്ന ഒന്നാണ് വിഷാദ രോഗം. ഇതിനു കുട്ടിയെന്നോ പുരുഷനോ സ്ത്രീയെന്നോ മുതിർന്നവനെന്നോ വ്യത്യാസം ഇല്ല.
നമ്മുടെ ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാർ മരണപ്പെടുന്നത് അഥവാ സ്വന്തം ജീവനൊടുക്കുന്നതിൻറ്റെ പ്രദനപെട്ട ഒരു കാരണം വിഷാദ രോഗം തന്നെയാണ്.
വിഷാദരോഗത്തിനെ എങ്ങനെ തിരിച്ചറിയാം
- ഭക്ഷണ ക്രമത്തിലുള്ള പ്രകടമായ മാറ്റങ്ങൾ
- ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായ ഉറക്കം
- അമിത ഉത്കണ്ഠ
- ചെറിയ കാര്യങ്ങൾക്ക് നിയന്ത്രണമില്ലാത്ത പെരുമാറ്റം
- ഒരിക്കൽ സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽ പിന്നീട് സന്തോഷം കണ്ടെത്താതിരിക്കുന്ന അവസ്ഥ
- സ്വയം വിലക്കുറച്ചുകാണൽ
മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങളെ മാനസികമായി തളർത്തുവാണെങ്കിൽ നിങ്ങൾ ഒരു ഡോക്ടറിനെ കാണുന്നത് നല്ലതായിരിക്കും. ഓൺലൈനിൽ കുടിയും നിങ്ങൾക്ക് ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
വിഷാദവും വ്യായാമവും
ഡിപ്രഷൻ അഥവാ വിഷാദം ആർക്കുവേണമെങ്കിലും വരാമെങ്കിലും ഇതിൻറ്റെ സാധ്യത കൂട്ടുന്ന ചില പ്രദാന ഘടകങ്ങളുണ്ട്. ഇവയിൽ ആരോഗ്യപ്രശ്നങ്ങളും വ്യായാമക്കുറവും ഉൾപ്പെടും.
ശാരീരികവും മാനസികവുമായ ആരോഗ്യം തമ്മിൽ നല്ല ബന്ധമുള്ളതിനാൽ ശാരീരിക ക്ഷമത മെച്ചപ്പെടുത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്താൽ അത് സമ്മർദ്ദം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാൻ സഹായിക്കും.
വിഷാദരോഗം വരാതെ തടയുന്നതിൽ ജീവിതശൈലിക്ക് വളരെയധികം പ്രാധാന്യമുണ്ട്.
വ്യായാമം വിഷാദവും ഉത്കണ്ഠയും കുറയ്ക്കുന്നു. വ്യായാമം സ്ഥിരമായി ചെയ്യുന്നവർക്ക് അവരുടെ മാനസികാവസ്ഥയെ നന്നായി നിയന്ത്രിക്കാൻ സാദിക്കും.
വ്യായാമത്തിന് നാല് പ്രധാന വിഭാഗങ്ങളുണ്ട്: ശക്തി, സഹിഷ്ണുത, വഴക്കം, ബാലൻസ്. ഇത് കൂടാതെ നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളും വ്യായാമത്തിൽ ഉൾപെടുന്നതാണെന് മനസ്സിലാക്കുക.
നിങ്ങളുടെ ശരീരം ചലിപ്പിക്കുക എന്നുള്ളത് മാത്രമാണ് പ്രധാന കാര്യം. നിങ്ങൾ ടെന്നീസ്, നൃത്തം, പൂന്തോട്ടപരിപാലനം, നീന്തൽ, ജോഗിംഗ് എന്നിവ ഇഷ്ടപ്പെടുന്നെങ്കിൽ, വിഷാദത്തിനെതിരെ പോരാടാൻ ഇത് സഹായിക്കും.
നിങ്ങളുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും വേണ്ടിയുള്ള മികച്ച വ്യായാമങ്ങളിലൊന്നാണ് ഓട്ടം. കലോറി കത്തിക്കുക മാത്രമല്ല, ശരീരത്തെ സന്തുലിതമാക്കുകയും ടോൺ ചെയ്യാനും ഈ വ്യായാമം സഹായിക്കുന്നു. ഓട്ടം നമ്മുടെ മനസ്സിന് ആത്മീയ രോഗശാന്തി നൽകുന്നു.
കൂടാതെ, ഓടുന്നതിൻറ്റെ ഫലമായി ശരീരത്തിൽ നിന്ന് പുറത്തുവിടുന്ന ഹോർമോണുകൾ മാനസികാവസ്ഥയിൽ മാറ്റം വരുത്തുമെന്ന് അറിയപ്പെടുന്നു.
ഈ വ്യായാമം നിങ്ങളെ രാത്രി നന്നായി ഉറങ്ങാനും സഹായിക്കുന്നു. ഓട്ടം ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുകയും അത് കൂടുതൽ പോസിറ്റീവ് ചിന്തകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
നമ്മുടെ മനസ്സിനെ ശാന്തമാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും തികച്ചും അനുയോജ്യമായ മറ്റൊരു വ്യായാമം ആണ് യോഗാസനം.
വിഷാദവും ഭക്ഷണശീലവും
വിഷാദരോഗത്തിന് കാരണമായേക്കാവുന്ന മറ്റൊരു പ്രധാന ഘടകം ഭക്ഷണ ശീലമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം നിരാശയുടെ ലക്ഷണങ്ങളെ നീക്കാന്‍ സഹായികാരമാകുന്നു.
ഭക്ഷണത്തോടുള്ള താൽപര്യക്കൂടുതൽ അല്ലെങ്കിൽ താൽപര്യകുറവ് വിഷാദരോഗത്തിൻറ്റെ ഒരു കൂടെപ്പിറപ്പാണ്. ചിലവർ ടെൻഷൻ വന്നാൽ ഉടൻ വല്ലതും ഉണ്ടാക്കി കഴിക്കും അല്ലെങ്കിൽ ഒരു നോട്ടമോ അളവോ ഇല്ലാതെ സ്‌നാക്സ് പെറുക്കി തിന്നും.
എന്നാൽ കൃത്യമായി എല്ലാ പോഷകങ്ങളുമടങ്ങിയ ആഹാരം ആവശ്യമായ അളവിൽ നേരത്തിനു കഴിച്ചാൽ മാത്രമേ ശരീരത്തിന് ഉണർവും ആരോഗ്യവും ലഭിക്കുകയുള്ളു.
വിഷാദത്തിനെതിരെ പോരാടാൻ ഒരു മികച്ച ആയുർവേദ സസ്യമാണ് അശ്വഗന്ധ. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തി വിഷാദവും സമ്മര്‍ദ്ദവും കുറയ്ക്കുവാൻ ഇത് വളരെ നല്ലതാണ്.
താഴെ പറഞ്ഞിരിക്കുന്നവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വിഷാദം അകറ്റി ശരീരത്തിനെയും മനസ്സിനെയും ആരോഗ്യപരമാക്കാൻ സഹായിക്കും.
മുട്ട
മുട്ട ഒരു നല്ല പ്രോട്ടീന്‍ സമ്പുഷ്ടമായ സമീകൃതാഹാരം ആണ്. ഇതിൽ വിറ്റാമിന്‍ ബി, സിങ്ക്, ഒമേഗ 3 എന്നിവയും അടങ്ങിയിട്ടുണ്ട്. വ്യായാമം മുതൽ ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയിട്ടുള്ള ആവശ്യമായ ഊര്‍ജ്ജം മുട്ട നൽകും.
ഇത് വിശപ്പും അനാവശ്യ ഭക്ഷണ ആസക്തിയും തടയാന്‍ വളരേ നല്ലതാണ്, കൂടാതെ അതിൽ നിന്ന് ഉണ്ടാവുന്ന രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയാനും സഹായിക്കുന്നു.
വാൾനട്ട്
ഡ്രൈഫ്രൂട്ട്സ് നമ്മുടെ ആരോഗ്യത്തിന് വളരേ നല്ലതാണ്. അവയിൽ ഏറ്റവും മികച്ചതിൽ പെടുന്നതാണ് വാൾനട്ട്. ഇവ കഴിക്കുന്നത് വിഷാദം അകറ്റാനും നമ്മുടെ ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുന്നു. വാൾനട്ടിൽ ശരീരത്തിന് ആവശ്യമായ ഒമേഗ കൊഴുപ്പുകള്‍ മുതല്‍ പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
മനുഷ്യരിലെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും ശരീരത്തെ ശക്തിപ്പെടുത്താനും വാൾനട്ടിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം സഹായിക്കും. കൂടാതെ ഇതിലെ പോളിഫെനോളുകളും ആന്റ്റി ഒക്സിടെൻറ്റുകളും തലച്ചോറിൻറ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ചീര
ആരോഗ്യത്തിനുവേണ്ടി ഒരുപാട് ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ചീര. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ചീര സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ വളരേ നല്ലതാണ്.
മത്സ്യം
സാല്‍മണ്‍, അയല, ട്രൗട്ട്, മത്തി, ട്യൂണ തുടങ്ങിയ എണ്ണ മയമുള്ള മത്സ്യങ്ങൾ വിഷാദത്തിനെതിരെ പോരാടുന്നതിനുവേണ്ടി ഏറ്റവും മികച്ചതാണ്. അവയില്‍ ഒമേഗ 3 കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ തലച്ചോറിൻറ്റെ ആരോഗ്യത്തിനു വളരേ പ്രധാനമാണ്, കൂടാതെ നമ്മുടെ ശരീരത്തിലുള്ള സെറോടോണിന് എന്ന ഹോർമോണിൻറ്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വ്യായാമത്തിനോടൊപ്പം തന്നെ നല്ല ഭക്ഷണശീലവും പരിപാലിച്ചാൽ വിഷാദരോഗത്തിനെ ശക്തമായി പോരാടാൻ സാദിക്കും. നിങ്ങൾക്ക് മാനസ്സികമായി എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഡോക്ടറിനോട് സംസാരിക്കുക.