പട്ടിണി കിടന്നാലോ വെറുതെ വ്യായാമം ചെയ്താലോ ഒന്നും പൊണ്ണത്തടി കുറയുക ഇല്ല. തടി നിയന്ത്രിക്കാനും കുറയ്ക്കാനുമൊക്കെ അതിൻറ്റേതായ വഴികളുണ്ട്. ശരിയായ ഡയറ്റ് പ്ലാനോടൊപ്പം ദിവസേന വ്യായാമങ്ങളും ചെയ്താൽ മാത്രമെ അമിത വണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളു. നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ചില ഫലങ്ങൾ ഉൾപ്പെടുത്തുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. അത് ഏതെല്ലാമാണെന്ന് അറിയാൻ വായിച്ച് നോക്കൂ.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫലങ്ങൾ
പഴം
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പഴം. ഇവ ഫൈബറുകളുടെ ഒരു മികച്ച ഉറവിടമാണ്. അതിനാൽ ഇത് അമിത വിശപ്പ് അകറ്റാൻ സഹായിക്കും. കൂടാതെ പഴം കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും, മെറ്റബോളിക് നിലയും നിയന്ത്രിക്കാൻ പറ്റും. അത് കാരണം ശരീരം ഊർജ്ജത്തിന് വേണ്ടി കൂടുതൽ കൊഴുപ്പ് പുറന്തള്ളി അമിത ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ശരീര ഭാരം കുറയ്ക്കുന്നതല്ലാതെ പഴത്തിന് വേറെയും ഗുണങ്ങളുണ്ട്. ശരീരത്തിന് ഊർജ്ജം നൽകുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് പഴം.
മാതളനാരകം
മാതളനാരങ്ങായിൽ ധാരാളം ആൻറ്റി ഓക്സിഡൻറ്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ മാതളനാരങ്ങായിൽ വെള്ളത്തിൻറ്റെ അംശം കൂടുതലാണ് അതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശയം നിലനിർത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
പിയർ (pear)
ആൻറ്റി ഓക്സിഡൻറ്റുകളും, സസ്യ സംയുക്തങ്ങളും, നാരുകളും നിറഞ്ഞ ഒരു ഫലമാണ് പിയർ. അതിനാൽ ഇവ ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവയിൽ കലോറികളും കുറവാണ്. ഈ മധുരമേറിയ ഫലത്തിൽ 84 % വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളത്തിൻറ്റെ അംശം നിലനിർത്തി അമിത വിശപ്പ് അകറ്റാൻ ഇവ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കാനും, ശരിയായ ദഹന പ്രവർത്തനത്തിനും സഹായിക്കുന്ന ഒരു മികച്ച ഫലമാണ് ഇത്.
സ്ട്രോബെറി
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ പ്രകൃതിദത്ത രാസവസ്തുവായ പോളിഫെനോളുകൾ സ്ട്രോബെറിയിൽ നിറഞ്ഞിരിക്കുന്നു. കൂടാതെ ഇവയിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസിയം, മാങ്കനീസ്, മഗ്നീഷ്യം, തുടങ്ങ്യ ധാരാളം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിൽ കലോറിയുടെയും പഞ്ചസാരയുടെയും അളവ് കുറവും ഫൈബറുകളുടെ അളവ് കൂടുതലുമാണ്. അത്കൊണ്ട് തന്നെ പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് ഏറ്റവും നല്ലതാണ്.
ആപ്പിൾ
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ആപ്പിൾ. ഇവയിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹനത്തിൻറ്റെ വേഗത കുറച്ച് ഏറെ നേരം വയർ നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. കൂടാതെ, ആപ്പിളിൽ ധാരാളം കാണപ്പെടുന്ന ഒന്നാണ് പെക്ടിൻ എന്ന ഫൈബറും പോളിഫിനോളുകളും. ഇവ ചീത്ത കൊളസ്റ്ററോൾ കുറയ്ക്കാനും, എല്ലുകളും പല്ലുകളുമൊക്കെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു. ഇതിനോടൊപ്പം തന്നെ പെക്ടിൻ ഭക്ഷണത്തിലെ അമിത കൊഴുപ്പ് ശരീരം വലിച്ചെടുക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.
നിങ്ങൾക്ക് മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന ഫലങ്ങൾ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറിനോട് അഭിപ്രായം ചോദിക്കുക. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.
ഫലങ്ങളോടൊപ്പം ലോ കലോറി മലക്കറികളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക. അതിനോടൊപ്പം തന്നെ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുന്നതും വളരെ നിർബന്ധമാണ്. ഇതൊക്ക കൂടാതെ ശരീര വണ്ണം കുറയ്ക്കാൻ ലിക്വിഡ് ഡയറ്റ് പ്ലാൻ, ഇൻറ്റർമിറ്റൻറ്റ് ഫാസ്റ്റിങ് പോലുള്ളവയും പ്രയോജനപ്പെടും. നിങ്ങൾക്ക് ശരീര വണ്ണം കുറയ്‌ക്കുന്നതിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഒരു ഡോക്ടറിനോട് ചോദിക്കാൻ മടിക്കരുത്.