ജീവിതത്തിൽ ഒരിക്കൽ എങ്കിലും നടുവേദന വരാത്ത ആരും കാണില്ല. 80% ആൾക്കാർക്കും ജീവിതത്തിൽ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ നടുവേദന ഉണ്ടാകാറുണ്ട്. പ്രായഭേദമില്ലാതെ കണ്ടുവരുന്ന ഡിസ്‌ക് തേയ്മാനമാണ് നടുവേദനയിലേക്ക് നയിക്കുന്നത്.
ഒട്ടുമിക്യ എല്ലാവർക്കും വ്യായാമത്തിലൂടെത്തന്നെ നടുവേദന നിയന്ത്രണത്തിൽ എത്തിക്കാൻ സാദിക്കും. നമ്മുടെ ശരീരത്തിൽ തേയ്മാനം സംഭവിച്ച ഭാഗം പൂര്‍വസ്ഥിതിയിലാക്കാന്‍ പറ്റില്ലെങ്കിലും നട്ടെല്ലിനു ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താൻ കഴിയും.
നടുവേദനയുടെ പ്രധാന കാരണങ്ങൾ
- നട്ടെല്ലിനേൽക്കുന്ന ക്ഷതം
- നീർക്കെട്ടും അണുബാധയും
- ഞരമ്പുഞെരുക്കം
- അസ്ഥികളിൽ ഉണ്ടാകുന്ന തേയ്മാനം
- ഡിസ്ക്ക് സംബന്ധമായ പ്രശ്‌നങ്ങൾ
നടുവേദനയ്ക്കുള്ള വ്യായാമങ്ങൾ
വ്യായാമം 1
കൈകൾ രണ്ടും നിങ്ങളുടെ ശരീരത്തോട് ചേർത്തത് വെച്ച് താഴെ മലർന്നു കിടക്കുക. അതിനുശേഷം രണ്ടുകാലുകളും ഒരേസമയത്ത് 45 ഡിഗ്രിവരെ ഉയർത്തുക. അല്പസമയത്തിനുശേഷം കാലുകൾ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരുക.
ഈ വ്യായാമം നിങ്ങളുടെ മുതുകിലെ പേശികൾക്ക് കൂടുതൽ ബലം നൽകുന്നതോടൊപ്പം വയറിലെ പേശികളെ ദൃഢമാക്കുന്നതിനുവേണ്ടിയും സഹായിക്കുന്നു.
വ്യായാമം 2
ആദ്യം നിങ്ങളുടെ കാൽമുട്ടുകൾ തറയിൽ കുത്തി രണ്ടു കൈപ്പത്തികളും തറയിൽ ചേർത്ത് വെച്ച് നിൽക്കുക. തുടർന്ന് വലതുകാൽ പതുക്കെ പുറകിലേക്ക് നിവർത്തിവെച്ചിട്ട് അല്പസമയം ഇങ്ങനെ നിൽക്കുക.
അതിനു ശേഷം കാൽ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരേണ്ടതാണ് . ഇത്പോലെ ആടുത്തകാല് ഉപയോഗിച്ചും ചെയ്യുക. ഈ വ്യായാമം നിങ്ങളുടെ നട്ടെല്ലിന്റെ ആയാസം കുറയ്ക്കാനും മുതുകിലെ പേശികൾ കൂടുതൽ ബലമുള്ളതാക്കാനും സഹായിക്കും.
വ്യായാമം 3
വ്യായാമം തുടങ്ങുമ്പോൾ ശരീരം നേരെ പിടിച്ച് തറയിൽ നിവർന്ന് നിൽക്കുക. ശേഷം പാദങ്ങൾ അടുപ്പിച്ച് വെക്കുക. നിങ്ങളുടെ രണ്ടു പാദങ്ങളും തമ്മിൽ ഒരടിയിൽ കൂടുതൽ അകലം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൈകൾ രണ്ടും പതുക്കെ മുകളിലേയ്ക്ക് ഉയർത്തിവെച്ചതിനു ശേഷം മെല്ലെ കുനിഞ്ഞ് കൈപ്പത്തികൾ കൊണ്ട് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുന്നസമയത് കാലുകൾ വളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിവർന്നു നിന്ന ശേഷം കൈകൾ രണ്ടും നടുവിൽ പിടിച്ചിട്ട് പുറകോട്ട് വളയാൻ ശ്രമിക്കുക.അതിനു ശേഷം പഴയ സ്ഥിതിയിലേക്ക് തിരിച്ച് വരിക.
നടുവേദന ഉള്ളവർ ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
- തുടർച്ചയായി ഇരിക്കുന്നത് പൂർണമായി ഒഴിവാക്കുക. ജോലിസ്ഥലങ്ങളിലും മറ്റും ഒരുപാട് നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ വന്നാൽ ഇടക്ക് എഴുന്നേറ്റ് നടക്കുകയും അൽപനേരം വിശ്രമിക്കാനും ശ്രമിക്കണം . ഇരിക്കുമ്പോൾ നട്ടെല്ല് നിവർത്തി ഇരിക്കാൻ ശ്രദ്ധിക്കുക.
- നിങ്ങളുടെ ഇരിപ്പിടങ്ങളിൽ കുഷ്യൻ വെക്കുക. കസേരയിൽ ഇരിക്കുമ്പോൾ കാലുകൾ നിലത്തുതൊടുന്ന രീതിയിൽ വേണം ഇരിക്കാൻ.
- നടുവിന് നല്ല വിശ്രമം കൊടുക്കുക. മലർന്നുകിടക്കുക. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കുക .
- രാത്രി സമയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക.
- ടൂവീലർ ഓടിക്കുമ്പോൾ നട്ടെല്ലുനിവർത്തി നേരെയിരുന്നു ഓടിക്കുക . ഹംപുകളിൽ പരമാവധി വേഗം കുറക്കണം.
- ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോൾ ശരീരത്തോട് ചേർത്തുപിടിച്ചു എടുക്കണം.
- നീന്തൽ, നടപ്പ്, തുടങ്ങ്യ വ്യായാമങ്ങൾ എല്ലാ ദിവസവും ചെയ്യുക.
നിങ്ങളുടെ ജീവിതശൈലിയില്‍ മുകളിൽ പറഞ്ഞ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നടുവേദന അനുഭവപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും.
സഹിക്കാൻ പറ്റാത്ത നടുവേദന അനുഭവിക്കുവാണെങ്കിൽ ഡോക്ടറിനെ കാണാൻ മടിക്കരുത്. ആശുപത്രിയിൽ പോയി കാണാൻപറ്റുന്ന സാഹചര്യം അല്ലെങ്കിൽ നിങ്ങള്ക്ക് ഓണ്ലൈനിയിലൂടെ ഡോക്ടറിനെ കൺസൽട്ട് ചെയ്യാവുന്നതാണ്.