ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളു എന്ന ചൊല്ല് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്. ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കാത്തവർ ആരും തന്നെ ഈ പ്രപഞ്ചത്തിൽ കാണുകയില്ല.
എന്നാൽ പലപ്പോഴും നമ്മുടെ ജീവിത ശൈലികളും തിരക്കുകളുമൊക്കെ ഇതിനു തടസ്സമായി നിൽക്കുന്നുവെന്ന സത്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
ശരീര ആകൃതി നിലനിർത്തുന്നതിൻറ്റെ ധാന്യങ്ങൾ
ശരീരത്തിൻറ്റെ ആകൃതി നിലനിർത്തേണ്ടത് വളരെ പ്രധാനമായ ഒരു കാര്യം തന്നെയാണ്. അതിന് നിരവധി കാരണങ്ങളുണ്ട്.
നമ്മുടെ ശരീരത്തിൽ അധികമായി കൊഴുപ്പ് ഉണ്ടാകുമ്പോൾ ശരീരം നന്നായി പ്രവർത്തിക്കുകയില്ല.
നമ്മുടെ ദൈനം ദിന
പ്രവർത്തനങ്ങളെ ഇത് നല്ല രീതിയിൽ ബാധിക്കും. ഉദാഹരണത്തിന്, പടികൾ കയറുന്നത് പോലും അമിതവണ്ണം ഉള്ളവർക്ക് ബുദ്ധിമുട്ടായിത്തോന്നിയേക്കാം.
നിങ്ങളുടെ ശരീരം ആകൃതിയിൽ നിലനിർത്തുകയാണെങ്കിൽ അസുഖങ്ങൾ വരാൻ സാധ്യത കുറവായിരിക്കും. ഇത് നിങ്ങളെ ആരോഗ്യവാൻ ആക്കാൻ സഹായിക്കുന്നു.
ഇത് നിങ്ങളുടെ ചെറുപ്പം നിലനിർത്തും. നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്താൻ കഴിയുമെങ്കിൽ, നിങ്ങൾ കൂടുതൽ കാലം ജീവിക്കും.
ശരീര ആകൃതി നിലനിർത്താൻ 6 വിദ്യകൾ
നൃത്തം
ഏതൊരു പ്രായത്തിലുള്ള മനുഷ്യനും എളുപ്പത്തിൽ ആകൃതി നിലനിർത്താൻ പറ്റുന്ന ഒരു വിദ്യയാണ് നൃത്തം. ‘ബാലെ’, ‘സുംബാ’ പോലെയുള്ള പലതരത്തിലുള്ള നൃത്തങ്ങൾ ഉണ്ട്.
അവ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. നൃത്തത്തിന് നിങ്ങളുടെ മസിൽ, ടോൺ, സഹിഷ്ണുത, ശക്തി, ശാരീരികക്ഷമത എന്നിവ മെച്ചപ്പെടുത്താൻ കഴിയും.
വ്യായാമം പതിവാക്കുക
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും. വെറുതെ വ്യായാമം ചെയ്താൽ മാത്രം പോരാ അതിനോടൊപ്പം നല്ല പോലെ വിയർക്കണം, എന്നാല്‍ മാത്രമേ ചെയ്ത വ്യായാമത്തിൻറ്റെ ഫലം ലഭിക്കുകയുള്ളു.
ഇത് നിങ്ങളുടെ ശരീരത്തിന് ആകൃതി നൽകുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യും. ഒരു ദിവസം കുറഞ്ഞത് അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യണം.
ദിവസേന നടത്തം
നടത്തം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന ഭാരം നിലർത്താനും ശരീരത്തിൻറ്റെ രൂപ ഭംഗി കൂട്ടാനും സഹായിക്കുന്നു. കഠിനമായി നടക്കുക. ധാരാളം മരങ്ങളും കുന്നുകളും ഉള്ള ഒരു വഴി തിരഞ്ഞെടുത്ത് എല്ലാ ദിവസവും നടക്കുക.
നടക്കുമ്പോൾ സുഖപ്രദമായ വസ്ത്രങ്ങളും ഷൂസും ധരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നടക്കുന്നത് നിങ്ങളുടെ പ്രതിരോധ ശക്തി കൂട്ടുകയും രോഗങ്ങളിൽ നിന്ന് മോചിതരാക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ അല്ലെങ്കിൽ വൈകിട്ട് അരമണിക്കൂര്‍ എങ്കിലും നടക്കാന്‍ ശ്രമിക്കുക.
യോഗ
എല്ലാ ദിവസവും കുറച്ച് നേരമെങ്കിലും യോഗ ചെയ്യാൻ വേണ്ടി മാറ്റിവെച്ചാൽ അത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് രീതിയിൽ ഗുണം ചെയ്യും. ആരോഗ്യം നിലർത്തുന്നതിനോടൊപ്പം തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ശരീര സൗന്ദര്യം നല്കാൻ യോഗ സഹായിക്കും.
കൂടാതെ നിങ്ങളുടെ ഭാവം, വിന്യാസം, ചലനങ്ങള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ ഇത് വളരെ ഫലപ്രദമാകുന്നു.
പോഷകാഹാരം നിർബന്ധമാക്കുക
ശരീരത്തിൻറ്റെ ആരോഗ്യത്തിനും ആകൃതിക്കും വേണ്ടി നിർബന്ധമായും പോഷകാഹാരം കഴിക്കണം. ആരോഗ്യകരമായ സമീകൃതാഹാരം കഴിക്കുന്നത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ കലോറിയും പോഷകങ്ങളും നേടാൻ സഹായിക്കുന്നു.
നിങ്ങൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കാൻ, ദൈനംദിന കലോറികളിൽ ഭൂരിഭാഗവും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ഇതോടൊപ്പം നിങ്ങൾ സപ്ലിമെൻറ്റുകളും വിറ്റാമിനുകളും എടുക്കേണ്ടതാണ്.
നിങ്ങളുടെ ശരീരത്തിന് ആവശ്യം ആയിട്ടുള്ള ആഹാരങ്ങൾ തിരഞ്ഞെടുക്കാൻ ഡോക്ടറിൻറ്റെ സഹായം തേടുന്നത് ഉത്തമമായിരിക്കും. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൽട്ട് ചെയ്യാവുന്നതാണ്.
ആയുർവേദ മരുന്നുകളും ഔഷധ ചായയും
പോഷകാഹാരങ്ങളും വ്യായാമവും കൂടാതെ ശരീരത്തിന് നല്ല രൂപവും ആരോഗ്യവും നല്കാൻ സഹായിക്കുന്ന മറ്റു രണ്ട് വിദ്യകളാണ് ആയുർവേദ മരുന്നുകളും ഔഷധ ചായകളും.
ത്രിഫല, അശ്വഗന്ധ, ഉലുവ തുടങ്ങിയവയെല്ലാം നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
കൂടാതെ, നിങ്ങൾക്ക് അശ്വഗന്ധയിലൂടെ നേടാം സമ്പൂർണ ആരോഗ്യം. ഇത് നിങ്ങളുടെ പ്രതിരോധ ശക്തി കൂട്ടുകയും, ശരീരത്തിൻറ്റെ അമിതവണ്ണം കുറക്കുകയും ചെയുന്നു. ഇത് വെള്ളവും പാലും തേനും ഒക്കെയായിട്ട് ഔഷധ ചായയുടെ രൂപത്തിൽ കുടിക്കാവുന്നതാണ്. അശ്വഗന്ധ കൂടാതെ പ്രതിരോധശക്തി കൂട്ടാൻ ഔഷധ ചായകൾ പല തരത്തിൽ ഉണ്ട്.
ശരീരത്തിൻറ്റെ ആകൃതി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഓർക്കുക, ഇത് സങ്കീർണ്ണമാക്കരുത്. നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നതും നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ വ്യായാമ രീതിയിൽ ചെയ്യുക. അതിനോടൊപ്പം തന്നെ പോഷകാഹാരങ്ങൾ കഴിക്കുക.ഏതൊരു വ്യായാമം ചെയ്യുന്നത്തിനു വിദഗ്ധരുടെ സഹായം തേടുന്നത് നന്നായിരിക്കും.