വണ്ണം ഇല്ലാത്തതിൻറ്റെ പേരിൽ ഒരുപാട് കളിയാക്കൽ കിട്ടിയിട്ടുള്ളവരാണ് നമ്മളിൽ പലവരും. ധാരാളം ആൾക്കാർ വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുമ്പോൾ മറ്റ് ചിലരുണ്ട് വണ്ണം വെയ്ക്കാൻ വേണ്ടി ശ്രമിക്കുന്നവർ. അത് കൂടാതെ കണ്ണിൽ കാണുന്ന എല്ലാം കഴിച്ചിട്ടും വെക്കുന്നില്ല എന്ന പരാതിക്കാർ വേറെയും ഉണ്ട്.
ഇങ്ങനത്തെ അവസ്ഥകളിൽ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ വണ്ണം വെക്കാത്തതിൻറ്റെ കാരണങ്ങളെ പറ്റിയാണ്. അതിനാൽ ഒരു ഡോക്ടറിനെ കാണണ്ടത് വളരെ ആവശ്യകരമാണ്.
വണ്ണം വെക്കാത്തത് എന്തുകൊണ്ട്?
നിങ്ങൾ വണ്ണം വെക്കാത്തതിന് പല കാരണങ്ങൾ ഉണ്ടായേക്കാം. ഇതിൽ ഏറ്റവും പ്രധാനംഇവയെല്ലാം:
• ശരീരത്തിലെ പോഷകക്കുറവ്
• ഹൈപ്പോ-തൈറോയ്ഡിസം
• വിഷാദം
• ഉത്കണ്ഠ
• പാരമ്പര്യമായ വണ്ണക്കുറവ്
• ഹോർമോണൽ അസന്തുലിതാവസ്ഥ
• ഉപാപചയ വൈകല്യങ്ങൾ
ശരീര വണ്ണം കൂട്ടാൻ ചെയ്യേണ്ടത് എന്തെല്ലാം?
• ശരീരത്തിലെ ജലാംശം നിലനിർത്തുക
നമ്മളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ് വെള്ളം. സ്ഥിരമായി വെള്ളം കുടിക്കുന്നത് ആരോഗ്യപ്രദമായ ശരീരം നല്കും. കൂടാതെ ശരീര താപനില നിയന്ത്രിക്കാനും, കോശങ്ങൾക്ക് പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.
നിങ്ങൾക്ക് വെള്ളത്തിനോടൊപ്പം തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഭക്ഷണങ്ങളും മറ്റ് പാനീയങ്ങളും കുടിക്കാവുന്നതാണ്. ശരീര ഭാരം കൂട്ടാൻ, ഭക്ഷണം കഴിക്കുന്നതിന് മുമ്പോ ഭക്ഷണത്തോടൊപ്പമോ വെള്ളം കുടിക്കരുത്.
• പ്രോട്ടീൻ, കലോറി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക
കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ, കലോറി തുടങ്ങിയവയുടെ അളവ് വർദ്ധിപ്പിക്കുക. നിങ്ങൾ ദിവസവും 500 കലോറി അധികമായി കഴിച്ചാൽ നിങ്ങളുടെ ഭാരം വർദ്ധിക്കുന്നതിന് സഹായകരമാകും.
ഇടയ്ക്കിടെ ലഖുഭക്ഷണങ്ങളുടെ രൂപത്തിലും നിങ്ങൾക്ക് ഇത് ശരീരത്തിലെത്തിക്കാം. നിങ്ങളുടെ ഭക്ഷണത്തില് അണ്ടിപ്പരിപ്പ്, നട്സ്, ചീസ് തുടങ്ങിയവ ഉൾപ്പെടുത്തി കലോറി ഉപഭോഗം വര്ദ്ധിപ്പിക്കാം.
ശരീരഭാരം വര്ദ്ധിപ്പിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് പ്രോട്ടീൻ. ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീന് കഴിക്കുന്നത് ചീത്ത കൊഴുപ്പിനുപകരം ആരോഗ്യകരമായ പേശികളുടെ ഭാരം വര്ദ്ധിപ്പിക്കാന് വളരെയധികം സഹായിക്കുന്നു.
കൊഴുപ്പുള്ള മത്സ്യം, ചുവന്ന മാംസം, മുട്ടകള്, ധാന്യങ്ങള്, നട്സും വിത്തും, പയര്വര്ഗ്ഗങ്ങള്, പാലുല്പ്പന്നങ്ങള്, തുടങ്ങിയവയെല്ലാം പ്രോട്ടീന് സമ്പുഷ്ടമായ ആഹാരങ്ങളാണ്.
• സമ്മർദ്ദം, വിഷാദം എന്നതിന് ഇര ആവാതിരിക്കുക
മാനസ്സികമായി ഉള്ള ബുദ്ധിമുട്ടുകളും ജോലി സ്ഥലങ്ങളിലുണ്ടാവുന്ന ഉത്കണ്ഠ പോലുള്ളവയും ശരീരത്തെ ദോഷകരമായി ബാധിക്കും.സമ്മർദ്ദം നിങ്ങളുടെ ശരീരഭാരത്തെ നേരിട്ടും അല്ലാതെയും ബാധിക്കും, കൂടാതെ ഇത് നിയന്ത്രിക്കാൻ പഠിക്കുന്നത് ആരോഗ്യകരവും കൂടുതൽ ശാന്തവുമായ ജീവിതത്തിലേക്ക് നയിക്കാൻ നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ടു തന്നെ സമ്മർദ്ദം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.
• വ്യായാമം ചെയ്യുക
സ്ഥിരമായി വ്യായാമം, എയറോബിക്സ് തുടങ്ങിയവ പരിശീലിക്കുന്നത് ശരീരത്തിന് വളരെയധികം ഉന്മേഷം നല്കും. നിങ്ങളുടെ പേശികളെ ബലപ്പെടുത്താൻ വേണ്ടി പുഷ് അപ്പ്, സ്ക്വാഡ്സ് പോലുള്ള വ്യായാമങ്ങൾ ചെയ്യുക.
• സമീകൃതാഹാരം കഴിക്കുക
വ്യായാമത്തിനോടൊപ്പം തന്നെ സമീകൃതാഹാരം കഴിക്കുക. ശരീര വണ്ണം വര്ദ്ധിപ്പിയ്ക്കുന്നതിനുളള എളുപ്പവഴിയാണ് മുട്ട. ദിവസവും 2 കോഴി മുട്ടയില് 1 ടീസ്പൂണ് നെയ്യ്, തേന് തുടങ്ങിയവ കലര്ത്തി ഇളക്കി രാവിലെ വെറുംവയറ്റില് കഴിക്കുന്നത് നല്ലതായിരിക്കും.
പാൽ, ഫ്രൂട്ട് ജ്യൂസ്, തുടങ്ങിയവ കുടിക്കുന്നതും അരിയാഹാരങ്ങൾ, റെഡ് മീറ്റ്, പീനട്ട് ബട്ടർ, അണ്ടിപ്പരിപ്പുകളും, ഉണക്കപ്പഴങ്ങളുമൊക്കെ കഴിക്കുന്നത് വണ്ണം വെക്കാൻ സഹായിക്കും.
മുകളിൽ പറഞ്ഞതൊക്കെ ചെയ്യുന്നതിനുമുന്നേ നിങ്ങൾ വണ്ണം വെക്കാത്തതിൻറ്റെ അടിസ്ഥാന കാരണം ഡോക്ടറിനോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. നിങ്ങൾക്ക് ഡോക്ടർ കൺസൾട്ടേഷൻ വീട്ടിൽ ഇരുന്നും ചെയ്യാം.