ഫാറ്റി ലിവർ ഉള്ളവർ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

0
31142
good diet for fatty liver

മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരൾ. ഭക്ഷണങ്ങലിൽ നിന്നുള്ള ആവശ്യകരമായ പോഷകങ്ങൾ പ്രോസസ്സ് ചെയ്യുന്നതിനും രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും കരൾ സഹായിക്കുന്നു. ഇവ വിവിധ അണുബാധകളെ ചെറുക്കുകയും കൂടാതെ കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര തുടങ്ങിയവയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഫാറ്റി ലിവർ എന്നാലെന്ത്?

കരളിൽ കൊഴുപ്പ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്നു. നിങ്ങളുടെ കരളിൽ കൊഴുപ്പ് ചെറിയ അളവിൽ അടങ്ങിയിരിക്കുന്നത് സാധാരണമാണ്, പക്ഷേ അത് കൂടുംതോറും വളരെയധികം ആരോഗ്യപ്രശ്നമുണ്ടാകും. ശരീരത്തിൽ അധികം വരുന്ന കൊഴുപ്പ് സാധാരണയായി കോശങ്ങളിലാണ് സൂക്ഷിക്കുന്നത്.

പക്ഷേ, ഒരു ഘട്ടത്തിനപ്പുറം, ഇത് നിങ്ങളുടെ കരളിനകത്തും പുറത്തുമായി സംഭരിക്കപ്പെടും. ഇത് ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥയ്ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ല. എന്നിരുന്നാലും, നേരത്തെ രോഗനിർണയം നടത്തിയില്ലെങ്കിൽ, കരളിന് ഗുരുതരമായ നാശമുണ്ടാകാൻ സാധ്യത കൂടുതലാണ്.

ഫാറ്റി ലിവർ ഉള്ളവർക്ക് ശരിയായ ഭക്ഷണ രീതി

ഫാറ്റി ലിവറിൽ നിന്ന് മോചനം നേടാൻ നിങ്ങളുടെ ഭക്ഷണരീതികളും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. ഫാറ്റി ലിവർ ഉള്ളവർ താഴെ പറഞ്ഞിട്ടുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

1. അവോക്കാഡോ

1. അവോക്കാഡോ- good-diet-for-fatty-liver

ആരോഗ്യകരമായ കൊഴുപ്പിൻറ്റെ അളവ് അവോക്കാഡോയിൽ കൂടുതലാണ്, അവയിൽ കരൾ തകരാറിലാവാതിരിക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബറും അവോകാഡോയിൽ സമ്പന്നമാണ്.

2. വാൾനട്ട്

2. വാൾനട്ട്-good-diet-for-fatty-liver

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് പുറമേ, വാൽനട്ട് കരൾ സംബന്ധമായ രോഗങ്ങൾക്ക് ഏറ്റവും മികച്ചതാണ്. ഇവ ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ആൻറ്റി ഓക്സിഡന്റ്റുകളുടെയും ഉറവിടമാണ്, ഇത് ഫാറ്റി ലിവർ ഉള്ളവർക്ക് ഒരുപാട് ഗുണം ചെയ്യും.

3. മീൻ

3. മീൻ-good-diet-for-fatty-liver

പന്നിയിറച്ചി, പോത്തിറച്ചി, തുടങ്ങിയവ പോലെയുള്ള അനാരോഗ്യപരമായ മാംസങ്ങൾക്ക് ബദലാണ് മത്സ്യം. മനുഷ്യ ശരീരത്തിലെ കരളിൻറ്റെ ആരോഗ്യത്തിന് എണ്ണമയമുള്ള മത്സ്യങ്ങൾ ഒരുപാട് ഗുണങ്ങൾ നൽകാൻ സഹായിക്കും. ഇവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഫാറ്റി ലിവർ തടയാനും, ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും കൂടാതെ തലച്ചോറിൻറ്റെ ആരോഗ്യത്തിന് വേണ്ടിയും സഹായിക്കുന്നു.

വായിച്ചു നോക്കുഭക്ഷണ അലർജി: കാരണങ്ങളും അവയുടെ വീട്ടുവൈദ്യങ്ങൾ

4. പച്ചക്കറികൾ

4. പച്ചക്കറികൾ-good-diet-for-fatty-liver

പച്ചക്കറികളിൽ കാണപ്പെടുന്ന നൈട്രേറ്റ് സംയുക്തങ്ങൾക്ക് ഫാറ്റി ലിവർ തടയാൻ കഴിയും. ചീര, ബ്രോക്കോളി, ലെറ്റ്‌യൂസ് തുടങ്ങിയവയിൽ നൈട്രേറ്റ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ദിവസവും പച്ചക്കറികൾ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.

5. ഓട്സ്

5. ഓട്സ്-good-diet-for-fatty-liver

ഓട്സിൽ അടങ്ങിയിട്ടുള്ള ലയിക്കുന്ന ഫൈബറുകൾ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അഥവാ കരൾ, രക്തക്കുഴലുകൾ, മറ്റ് പ്രദേശങ്ങൾ എന്നിവയിൽ അടിഞ്ഞുകൂടുന്ന അനാരോഗ്യകരമായ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

കൂടാതെ ആൻറ്റി ഓക്സിഡന്റ്റുകൾ, സങ്കീർണ്ണ കാർബണുകൾ, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഓട്സ്. ഇത് ദഹന ആരോഗ്യത്തിന് വേണ്ടി രാവിലെ കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഭക്ഷണത്തിലൊന്നാണ്.

6. ഗ്രീൻ ടീ

6. ഗ്രീൻ ടീ-good-diet-for-fatty-liver

ശരീരത്തിലെ കൊഴുപ്പിൻറ്റെയും രക്തത്തിലെ കൊഴുപ്പിൻറ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റ്റി ഓക്സിഡന്റ്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രീൻ ടീ. കരളിൽ സംഭരിച്ചിരിക്കുന്ന കൊഴുപ്പിൻറ്റെ അളവ് നിയന്ത്രിച്ച് പ്രവർത്തനം മെച്ചപ്പെടുത്താനും ഗ്രീൻ ടീ സഹായിക്കുന്നു. കൂടാതെ, ഗ്രീൻ ടീ പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല പ്രതിവിധിയാണ്. എല്ലാ ദിവസവും 3 മുതൽ 4 കപ്പ് വരെയെങ്കിലും ഗ്രീൻ ടീ കുടിക്കുക.

ഫാറ്റി ലിവർ ഉള്ളവർക്ക് ഒരു ശെരിയായ ഡയറ്റ് പ്ലാൻ തയ്യാറാക്കാൻ ഡോക്ടറുടെ സഹായം തേടാവുന്നതാണ്. നിങ്ങൾക്ക് ഓൺലൈനിൽ കൂടിയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാം.

വായിച്ചു നോക്കു : ശരീര ഊർജ്ജത്തെ ബാധിക്കുന്ന ചില ഭക്ഷണങ്ങൾ

ഫാറ്റി ലിവർ ഉള്ളവർ ജീവിതശൈലിയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ

  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക
  • സമീകൃതാഹാരം കഴിക്കുക
  • കൊളെസ്ട്രോളും പ്രമേഹവും നിയത്രിക്കുക
  • പതിവായി വ്യായാമം ചെയ്യുക
  • മിതമായ അളവിൽ മദ്യം കഴിക്കുക

ഫാറ്റി ലിവർ ഉള്ളവർക്ക് ശെരിയായ ഭക്ഷണവും വ്യായാമവും ആവശ്യമുള്ള ഫലം നൽകുന്നില്ലെങ്കിൽ, ഒരു ഡോക്ടറെ കാണുന്നത് അത്യാവശ്യമാണ്.

consult doctor online - QuikDr

LEAVE A REPLY

Please enter your comment!
Please enter your name here