നമ്മുടെ ശരീരത്തിനും സൗന്ദര്യത്തിനും ഏറ്റവും അധികം ഗുണം ചെയ്യുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. അപ്പോൾ ഇവ രണ്ടും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെ പറ്റി ഒന്ന് ആലോചിച്ചുനോക്കു? മഞ്ഞളിലെ ആൻറ്റി വൈറൽ, ആൻറ്റി ബാക്‌ടീരിയൽ, ആൻറ്റി ഫങ്കൽ പ്രോപർട്ടികളും, ആൻറ്റി ഓക്സിഡന്റ്റുകളും കൂടാതെ പാലിലെ ധാതു ഘടകങ്ങളെല്ലാം കാരണം മഞ്ഞൾ ചേർത്ത പാൽ ശരീരത്തിന് ഒരു പൊതു ടോണിക്ക് ആയി ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം?
മഞ്ഞൾ ചേർത്ത് തയ്യാറാക്കിയ പാലിൻറ്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് ഇതാ വായിച്ച് നോക്കു:
ഇമ്മ്യൂണിറ്റി ബൂസ്റ്ററായി പ്രവർത്തിക്കുന്നു
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഒരു ഇമ്മ്യൂണോമോഡുലേറ്ററി ഏജൻറ്റാണ്. ഇത് ടി സെല്ലുകൾ, ബി സെല്ലുകൾ, മാക്രോഫേജുകൾ, എന്നിവയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും. ഈ കോശങ്ങളെല്ലാം മനുഷ്യ ശരീരത്തിൻറ്റെ രോഗപ്രതിരോധ വ്യവസ്ഥയുടെ ആവശ്യമായ ഘടകങ്ങളാണ്. കൂടാതെ ആൻറ്റി ബോഡികളുടെ പ്രതികരണം വർദ്ധിപ്പിക്കാനും കുർക്കുമിന് കഴിയും. ഇത് കുടിക്കുന്നത് ജലദോഷം, പനി, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ അകറ്റുവാൻ സഹായിക്കുന്നു. കൂടാതെ വിട്ടുമാറാത്ത ചുമയ്ക്ക് ഒരു മികച്ച വീട്ടു വൈദ്യം കൂടിയാണ് മഞ്ഞൾ പാൽ.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു
മഞ്ഞൾ പാൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വൻകുടൽ പുണ്ണ് ബാധിച്ചവർക്കും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിലെ കുർക്കുമിന് ആൻറ്റി ഇൻഫ്ലമേറ്ററി, കാർമിനേറ്റീവ്, ആൻറ്റി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്, ഇത് ദഹനനാളത്തിൻറ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം
മഞ്ഞൾ പാലിലെ പ്രധാന ചേരുവകളായ കറുവപ്പട്ട, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിൻറ്റെ സാധ്യത കുറയ്ക്കുന്നു. ആരോഗ്യകരമായ ഹൃദയത്തിന് നല്ല രീതിയിൽ ഉള്ള എൻഡോതീലിയിൽ പ്രവർത്തനം അത്യാവശ്യമാണ്. കുർക്കുമിൻ ഈ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
മസ്തിഷ്ക പ്രവർത്തനം മെച്ചപ്പെടുത്താൻ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകത്തിൽ മാനസിക അക്വിറ്റി സംരക്ഷിക്കുന്നതിനായുള്ള ന്യൂറോപ്രൊട്ടക്ടീവ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, മഞ്ഞൾ ഓർമ ശക്തി വർദ്ധിപ്പിക്കാനും മസ്തിഷ്ക മൂടൽ മഞ്ഞ് കുറയ്ക്കാനും മൊത്തത്തിലുള്ള ബുദ്ധി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
പ്രമേഹം നിയന്ദ്രിക്കാൻ സഹായിക്കുന്നു
കുർക്കുമിൻ രക്തത്തിലെ ഗ്ലുക്കോസിൻറ്റെ അളവ് കുറയ്ക്കുകയും പ്രമേഹത്തിനെതിരെ പോരാടുകയും ചെയ്യുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട കരൾ തകരാറുകൾ, ഓക്സിഡേറ്റീവ് സ്ട്രെസ്സ് തുടങ്ങിയവ തടയാനും ഇത് സഹായിക്കുന്നു.
Read : Healthy drinks to Manage high blood pressure
ശരീര വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു
മഞ്ഞൾ പാൽ ശരീരത്തിലെ ചീത്ത കൊഴുപ്പ് കുറയ്ക്കുന്നതിനോടൊപ്പം ശരീരവണ്ണം കുറയ്ക്കുന്നു. കൂടാതെ, ഇത് മലബന്ധം തടയാനും സഹായിക്കുന്നു. ഇതിനോടൊപ്പം തന്നെ അമിത വണ്ണം കുറയ്ക്കാനുള്ള മറ്റ് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് ഒരു ഡോക്ടറിൻറ്റെ സഹായം തേടാവുന്നതാണ്. ഇൻറ്റർനെറ്റ് കണക്ഷനുള്ള ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പിൽ കൂടി നിങ്ങളുടെ വീട്ടിൽ ഇരുന്നും ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ കഴിയും.
ഉറക്കമില്ലായ്മയെ ചികിത്സിക്കുന്നു
രാത്രി നല്ല ഉറക്കം കിട്ടാൻ മഞ്ഞൾ പാൽ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സെറോടോണിൻ, മെലാടോണിൻ പോലെയുള്ള ഘടകങ്ങൾ ഉറക്ക ചക്രത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നവയാണ്.
അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു
പാൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമാണ്. ഈ രണ്ട് പോഷകങ്ങളും ശക്തമായ അസ്ഥികൾക്ക് വേണ്ടി വളരെയധികം ആവശ്യമാണ്. മഞ്ഞൾ ചേർത്ത പാൽ അസ്ഥികളെ ശക്തപ്പെടുത്താനും കൂടാതെ ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് പോലെയുള്ള അസ്ഥിരോഗങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
ചേരുവകൾ
1 ടീസ്പൂൺ മഞ്ഞൾ
½ കപ്പ് (120 മില്ലി) മധുരമില്ലാത്ത പാൽ
കറുവപ്പട്ട പൊടി ഒരു ടീസ്പൂൺ
½ ഒരു ടീസ്പൂൺ ഇഞ്ചി പൊടി
1 നുള്ള് കുരുമുളക്
തയ്യാറാക്കുന്ന വിധം
ഒരു കലത്തിൽ എല്ലാ ചേരുവകളും ചേർത്ത് തിളപ്പിക്കുക. ചൂട് കുറയ്ക്കുക, 10 മിനിറ്റ് സിമ്മറിൽ വെക്കുക
ശേഷം പാനീയം അരിച്ചെടുക്കുക. ഒരു നുള്ള് കറുവപ്പട്ട പാനീയത്തിന് മുകളിൽ ഇടുക. ചെറിയ ചൂടോടെ കുടിക്കുക.
നിങ്ങളുടെ സായാഹ്‌ന കപ്പ് ചായ അല്ലെങ്കിൽ കാപ്പിക്ക് പകരം മഞ്ഞൾ ചേർത്ത പാൽ എന്തുകൊണ്ടും മികച്ചത് തന്നെയാണ്. ഇത് ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നന്നായിരിക്കും.