കോപം എന്താണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ദേഷ്യപ്പെടാത്ത ആരും കാണില്ല.
ഇത് മറ്റെല്ലാത്തിനേയും പോലെ തന്നെ ഒരു സാധാരണ മനുഷ്യ വികാരം ആണ്. പക്ഷേ, ദേഷ്യം നിയന്ത്രണാതീതമാവുകയും വിനാശകരമായി മാറുകയും ചെയ്യുമ്പോൾ അത് വളരെയധികം കുഴപ്പങ്ങളിലേക്ക് നയിക്കും.
ഇത് നിങ്ങളുടെ ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾക്കും, വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. കൂടാതെ, ദേഷ്യം ആവർത്തിച്ചുള്ളതും നിയന്ത്രിക്കാത്തതും ആയിരിക്കുമ്പോൾ നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തെ അനിവാര്യമായി ബാധിക്കുകയും ചെയ്യും.
കോപം നിങ്ങളുടെ ശരീരത്തിന് ദോഷകരമാകുന്നത് എന്തുകൊണ്ട്?
അമിതമായ ദേഷ്യം പ്രാഥമികമായി, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, സമ്മർദ്ദ നില എന്നിവയുടെ വർദ്ധനവിന് കാരണമാകുന്നു. ശ്വസനനിരക്കും ഇവ വർദ്ധിപ്പിക്കുന്നു. നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യം താഴെ പ്പറയുന്നതുപോലുള്ള അനേകം ദോഷഫലങ്ങൾക്ക് കാരണമാകും:
- കുറഞ്ഞ പ്രതിരോധശേഷി
- ഹൃദയാഘാതം
- ദഹന പ്രശ്നങ്ങൾ
- ഉറക്കമില്ലായ്മ
- സ്ട്രോക്ക്
- ചർമ്മ പ്രശ്നങ്ങൾ
- ഉയർന്ന രക്തസമ്മർദ്ദം
- ഉത്കണ്ഠയും വിഷാദവും
അമിത ദേഷ്യം നിയന്ത്രിക്കാൻ എളുപ്പ വഴികൾ
- ദീർഘ ശ്വാസം എടുക്കുക
ദീർഘ ശ്വാസത്തിന് അമിത ദേഷ്യം ശമിയ്പ്പിക്കാനും ആരോഗ്യം നന്നാക്കാനും സാദിക്കും. നിങ്ങൾക്ക് ദേഷ്യം വരാൻ പോകുന്നുവെന്ന് മനസ്സിലായിക്കഴിഞ്ഞാൽ ഉടൻ തന്നെ കുറച്ച് മാറി നിന്ന് ദീർഘമായി ശ്വാസോച്ഛാസം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ തീർച്ചയായും ശാന്തമാകും. വഴക്കിന് സാധ്യതയുണ് എന്ന് നിങ്ങൾക്ക് തോന്നുന്ന ഏതൊരു നിമിഷം വന്നാലും ഇത് പരിശീലിച്ചാൽ സാഹചര്യത്തെ ശാന്തതയോടെ നേരിടാൻ സാദിക്കും.
- പ്രത്യാഖ്യാതങ്ങളെ പറ്റി ചിന്തിക്കുക
വഴക്കിടുന്ന സമയത്ത് അമിത ദേഷ്യം വരുമ്പോൾ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നവരാണ് നമ്മളിൽ മിക്യവരും. പക്ഷേ, ഒരിക്കലെങ്കിലും നിങ്ങളുടെ ദേഷ്യം കാരണം വരാൻ സാധ്യതയുള്ള അനന്തര ഫലങ്ങളെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒരുപക്ഷേ നിങ്ങൾക്ക് താങ്ങാവുന്നതിലും കൂടുതലായിരിക്കും.
ചിലപ്പോൾ ദേഷ്യപ്പെട്ട് കുറച്ചു കഴിയുമ്പോൾ വലിയ കുറ്റബോധം നിങ്ങളെ വേട്ടയാടിയേക്കാം. അതുകൊണ്ടു തന്നെ വഴക്കിനിടെയിൽ പെട്ടെന്നുണ്ടാവുന്ന ദേഷ്യം ശമിപ്പിക്കാനായി അതിൻറ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പ്രാവശ്യം എങ്കിലും ചിന്തിച്ചാൽ മതി.
- യോഗയും ധ്യാനവും പരിശീലിക്കുക
നിങ്ങളുടെ ശരീരത്തിലും മനസ്സിലുമുള്ള പിരിമുറുക്കവും അസ്വസ്ഥതയും നീക്കംചെയ്യാൻ യോഗ ആസനങ്ങൾ സഹായിക്കും. സൂര്യ നമസ്ക്കാരം ഇതിന് ഏറ്റവും ഉത്തമം ആണ്. യോഗയോടൊപ്പം തന്നെ ധ്യാനം ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കും. ഇവ ദിവസവും അര മണിക്കൂർ എങ്കിലും പരിശീലിക്കണം.
- പറയാൻ കഴിയാത്തത് എഴുതുക
നിങ്ങൾക്ക് പറയാൻ കഴിയാത്തത്, ഒരുപക്ഷേ നിങ്ങൾക്ക് എഴുതാം. അമിതമായ ദേഷ്യം വരുന്ന നിമിഷം നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്നും എങ്ങനെ പ്രതികരിക്കണമെന്നും ഉള്ളത് ഒരു പുസ്തകത്തിൽ അല്ലെങ്കിൽ ഡയറിയിൽ എഴുതുക.ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് ദേഷ്യം നിയന്ദ്രിക്കാനും നിങ്ങളുടെ ദേഷ്യം മൂലം മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും സാദിക്കും.
- ചുറ്റും നടക്കുക
ദേഷ്യം വരുമ്പോള്‍ കൂടുതൽ സംസാരിച്ച് പ്രശ്നം വഷളാക്കാൻ നിൽക്കാതെ അവിടെ നിന്നും എഴുന്നേറ്റു നടക്കാന്‍ പോവുക. കുറച്ച് സമയം ശുദ്ധവായു ശ്വസിച്ചു നടക്കുന്നത് നിങ്ങളുടെ ദേഷ്യം നിയന്ദ്രിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും. നിങ്ങളുടെ ഉള്ളിലെ വിഷാദം ആണ് മിക്ക്യപ്പോരും ദേശ്യമായി മാറുന്നത്. വിഷാദത്തിനെതിരെ വ്യായാമവും ഭക്ഷണ ക്രമങ്ങളും കൃത്യമായി പാലിച്ചാൽ നിങ്ങൾക്ക് അമിത ദേഷ്യം കുറയ്ക്കാൻ പറ്റും.
- ശ്രദ്ധ മാറ്റുക
ദേഷ്യം വരുന്ന സമയത്ത് നിങ്ങളുടെ മനസ്സിൻറ്റെ ശ്രദ്ധ മാറ്റുക.ശാന്തമായ ഒരു സ്ഥലത്തേക്ക് പോവുക, കണ്ണുകൾ പതുക്കെ അടച്ച് വിശ്രമിക്കുന്ന ഒരു രംഗത്തിൽ സ്വയം ദൃശ്യവൽക്കരിക്കുക.
ശേഷം സാങ്കൽപ്പികമായ രംഗത്തിലെ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അമിതമായ ദേഷ്യം ഉണ്ടാകുന്ന സമയത്ത് ശാന്തത നേടാൻ ഈ പരിശീലനം നിങ്ങളെ തീർച്ചയായും സഹായിക്കും.
മുകളിൽ പറഞ്ഞ മാർഗ്ഗങ്ങൾ എല്ലാം സ്വീകരിച്ചിട്ടും ദേഷ്യം നിയന്ത്രിക്കാനും മനസ്സിനെ ശാന്തമാക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് തന്നെ ഓൺലൈനിൽ കൂടി ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ പറ്റും.