അലോപ്പതിമരുന്നുകൾക്ക് 5 മികച്ച ആയുർവേദ ഇതരമാർഗങ്ങൾ

0
2452
അലോപ്പതിമരുന്നുകൾക്ക് 5 മികച്ച ആയുർവേദ ഇതരമാർഗങ്ങൾ-thumbnail

പ്രതിരോധവും, പ്രധിരോധ രീതിശാസ്ത്രവും പിന്തുടരുന്ന ലോകത്തിലെ ഏക സംവിധാനമാണ് ആയുർവേദം. സംസ്‌കൃതത്തിൽ ആയുർവേദം എന്നതിൻറ്റെ അർഥം “ജീവിത ശാസ്ത്രം” എന്നാണ്.

ആയുർവേദ പരിജ്ഞാനം 5,000 വർഷത്തിലേറെ ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്. ശരീരത്തെയും, മനസ്സിനെയും, ആത്മാവിനെയും സന്തുലിതമാക്കുക എന്നതാണ് ആയുർവേദതിൻറ്റെ  തത്ത്വചിന്ത.

ആയുർവേദം എന്തുകൊണ്ട് അലോപ്പതിയെക്കാൾ മികച്ചത്?

അലോപ്പതിമരുന്നുകൾക്ക് 5 മികച്ച ആയുർവേദ ഇതരമാർഗങ്ങൾ-C1

ആയുർവേദവും അലോപ്പതിയും തമ്മിലുള്ള വ്യത്യാസം നിങ്ങൾ മനസ്സലാക്കേണ്ടതുണ്ട്. അത് മനസ്സിലായിക്കഴിഞ്ഞാൽ ആയുർവേദം എങ്ങനെ നിങ്ങൾക് ദീർഘകാലം പ്രയോജനം ചെയ്യുമെന്ന് അറിയാൻ കഴിയും.

ആയുർവേദം പ്രകൃതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചികിത്സാരീതിയാണ്. പ്രകൃതിദത്ത ഔഷധസസ്യങ്ങൾ, അതിൻറ്റെ സത്തുകൾ, പിന്നെ മറ്റു സസ്യങ്ങളൊക്കെ ഉപയോഗിച്ചാണ് ആയുർവേദം അസുഖങ്ങൾ ഭേദമാക്കുന്നത്.

എന്നാൽ അലോപതി ഇതിൻറ്റെ വിപരീത രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത്  ലാബുകളിൽ കെമിക്കലുകൾ കൊണ്ടാണ് നിർമിക്കുന്നത്, അതിനാൽത്തന്നെ അലോപ്പതിക്ക് ഒരുപാട് പാർശ്വഫലങ്ങളുണ്ട്.

ആയുർവേദ ചികിത്സയ്ക്ക് പാർശ്വഫലങ്ങളൊന്നും വരുത്താതെ തന്നെ ദീർഘകാല ആനുകൂല്യങ്ങൾ തരാൻ സാദിക്കും.  

രോഗചികിത്സയേക്കാൾ എപ്പോഴും പ്രതിരോധമാണ് നല്ലത് എന്ന തത്വമാണ് ആയുർവേദത്തിൻറ്റെ അടിസ്ഥാനം. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത രോഗങ്ങൾ സുഖകരമാക്കാൻ ആയുർവേദ മരുന്നുകൾ മറ്റെന്തിനേലും ഫലപ്രദമാണ്.

കരൾ, വൃക്ക, ആമാശയം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുവേണ്ടി ആയുർവേദ മരുന്നുകൾ ഉപയോഗിച്ചാൽ പൂർണ്ണമായും അസുഖം ഭേദമാക്കാം.  എന്നാൽ അലോപ്പതിക്ക് രോഗങ്ങൾ ഭേദമാക്കാൻ കഴിയുമെങ്കിലും സ്ഥിരമായി നീക്കം ചെയ്യാൻ അനുയോജ്യമല്ല.

അലോപ്പതി മരുന്നുകളുടെ ആയുർവേദ ഇതരമാർഗങ്ങൾ

അലോപ്പതിമരുന്നുകൾക്ക് 5 മികച്ച ആയുർവേദ ഇതരമാർഗങ്ങൾ-c2

ക്രോസിനുപകരം സുദർശന ടാബ്‌ലെറ്റ്

മൈഗ്രെയ്ൻ, ശരീര വേദന, ജലദോഷം, പനി, ചുമ, വയറൽ അണുബാധ എന്നിവയെ ചികിത്സിക്കുന്നതിനുള്ള ആയുർവേദ ഗുളികയാണ് സുദർശന ടാബ്‌ലെറ്റ്.  എപ്പിഗാസ്ട്രിക് ഡിസ്ട്രെസ്സ്, ശ്വാസോച്ഛ്വാസം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ പരിഹരിക്കാനും സുദർശന ഗുളികകൾ സഹായിക്കുന്നു.

ലോപെറാമൈഡിനു പകരം ദാദിമാഷ്ടക ചൂർണ്ണ

വയറിളക്കം, ശരീരവണ്ണം, അസിഡിറ്റി, ദഹനക്കേട്, ഐ‌ബി‌എസ്, വായുവിൻറ്റെ  അനേകം പ്രശ്നങ്ങളിൽ നിന്നൊക്കെ നിങ്ങൾക്ക് ആശ്വാസംനൽകാൻ സഹായിക്കുന്ന ചേരുവകളുടെ ഒരു സംയോജനമാണ് ദാദിമാഷ്ടക ചൂർണ്ണത്തിൽ ഉള്ളത്.

ഈ ഔഷധം നിങ്ങളുടെ വയറിനെ ശുദ്ധീകരിക്കുകയും കൂടാതെ ചുമ ഉൾപ്പെടെയുള്ള പല ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും മോചനം നേടാൻ സഹായിക്കും.

അഫ്രിൻ അഥവാ സ്യൂഡോഎഫെഡ്രിൻ എച്ച്.സി.എല്ലിനു പകരം അനു തൈലം 

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഫലപ്രദമായ ഔഷധമാണ് അനു തൈലം. ശൈത്യകാലത്ത് മൂക്കടപ്പ് കൂടുതലായിട്ട് ഉണ്ടാകുമ്പോഴും ഇത് ഉപയോഗിക്കാവുന്നതാണ്.

തലവേദന, സൈനസൈറ്റിസ് , മറ്റു വേദനകൾ തുടങ്ങിയ അവസ്ഥകളിൽ നിന്ന് അനു തൈലം ആശ്വാസം നൽകും.

ഫെക്സോഫെനാഡിൻ/അലെഗ്രയ്ക്ക് പകരം ഹിസ്റ്റന്റ്റിൻ

ഹിസ്റ്റന്റ്റിൻ നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കാൻ സഹായിക്കും, ശ്വസന പ്രശ്നങ്ങളിൽ നിന്ന് മോചനം നൽകും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകായും ചെയ്യും. അലർജി ആയിട്ട് ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി ഈ ഔഷധം വളരെയധികം ഗുണമുള്ളതാണ്.

ജെലൂസിലിനു പകരം അൽസാക്റ്റിൽ

അൽസാക്റ്റിൽ അസിഡിറ്റിക്കും, വയറുവേദനയ്ക്കും പരിഹാരം കണ്ടെത്തുന്ന ഒരു ആയുർവേദ മരുന്നാണ്.  ഇത് ദഹനക്കേട് മൂലമുണ്ടാകുന്ന ഹൈപ്പർ‌സിഡിറ്റി, തലവേദന എന്നിവയിൽ നിന്ന് മോചനം നേടാൻ വളരെ നല്ല ഒരു ഔഷധമാണ്.

വിശപ്പ് കുറയാനും, മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകാനും, നെഞ്ചെരിച്ചി ലിൻറ്റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്താനും, വായുവിൻറ്റെ ചികിത്സയ്ക്കും ഇത് സഹായിക്കും.

മുകളിൽ പറഞ്ഞിട്ടുള്ള ഔഷധങ്ങൾ കഴിക്കുന്നതിനു  മുമ്പ് ഒരു ആയുർവേദ വിദഗ്ദ്ധനെ സമീപിക്കുക. നിങ്ങള്ക്ക് ഓൺലൈനിൽകൂടെയും ഡോക്ടറിനെ കൺസൾട്ട് ചെയ്യാവുന്നതാണ്.

App download-QuikDr

LEAVE A REPLY

Please enter your comment!
Please enter your name here